വഖഫ് ഭേദഗതി നിയമം; പ്രതിപക്ഷ പ്രതിഷേധത്തെ പ്രതിരോധിക്കാൻ ബിജെപി
ഭേദഗതി നിയമത്തെ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ 3 അംഗ ബെഞ്ച് ഇ മാസം 16ന് പരിഗണിക്കും

ഡൽഹി: വഖഫ് ഭേദഗതി നിയമത്തിൽ പ്രതിപക്ഷ പ്രതിഷേധത്തെ പ്രതിരോധിക്കാൻ ബിജെപി. നിയമത്തിന്‍റെ നേട്ടങ്ങൾ വിശദീകരിച്ച് രാജ്യവ്യാപക പ്രചാരണം ആരംഭിക്കും. ഭേദഗതി നിയമത്തെ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ 3 അംഗ ബെഞ്ച് ഇ മാസം 16ന് പരിഗണിക്കും.
പ്രതിപക്ഷ പാർട്ടികൾ വഖഫ് ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ബിജെപി തീരുമാനം. ഈ മാസം 20 മുതൽ വഖഫ് ഭേദഗതി നിയമത്തെ കുറിച്ച് രാജ്യവ്യാപക പ്രചാരണം ബിജെപി ആരംഭിക്കും. സംസ്ഥാന അടിസ്ഥാനത്തിലും ജില്ലാ അടിസ്ഥാനത്തിലും പഞ്ചായത്ത് അടിസ്ഥാനത്തിലും പ്രചാരണ പരിപാടികൾ നടത്തും.ഓരോ മണ്ഡലങ്ങൾ തോറും വീട് കയറിയിറങ്ങി പ്രചാരണം നടത്താനാണ് നിർദേശം.
മുസ്‍ലിം വിഭാഗങ്ങൾക്കിടയിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും നിർദേശമുണ്ട്.ദേശീയതലത്തിലെ പ്രചാരണം പാർട്ടി അധ്യക്ഷൻ ജെപി നദ്ദ ഉദ്ഘാടനം ചെയ്യും. ബിജെപി ദേശീയ സെക്രട്ടറി അരവിന്ദ് മേനോനാണ് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ ചുമതല.അതേസമയം വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹരജികൾ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസുമാരായ സഞ്ജയ് കുമാർ കെ.വി വിശ്വനാഥൻ എന്നിവരാണ് ബെഞ്ചിലെ മറ്റ് ജഡ്ജിമാർ. ഇതിനോടകം 15ലധികം ഹരജികളാണ് വഖഫ് ഭേദഗതി നിയമത്തിനെതിരെ സുപ്രിം കോടതിയിൽ എത്തിയത്.
Adjust Story Font
16

