Quantcast

'ഇന്ത്യയെ' വെല്ലുവിളിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ?' ബി.ജെ.പിയോട് മമത

'ഞങ്ങൾ രാജ്യത്തിനും ലോകത്തിനും കർഷകർക്കും എല്ലാവർക്കും വേണ്ടി നിലകൊള്ളുന്നു'

MediaOne Logo

Web Desk

  • Updated:

    2023-07-18 18:26:24.0

Published:

18 July 2023 4:18 PM GMT

BJP Can You Challenge INDIA Mamata Banerjee After Opposition Meet
X

ബംഗളൂരു: 26 രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്നുള്ള വിശാല പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യന്‍ നാഷണല്‍ ഡവലപ്മെന്‍റല്‍ ഇന്‍ക്ലൂസിവ് അലയന്‍സ് (INDIA) എന്നാണ് പേരിട്ടത്. ബംഗളൂരുവില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. എന്‍.ഡി.എയ്ക്കും ബി.ജെ.പിക്കും 'ഇന്ത്യ'യെ വെല്ലുവിളിക്കാന്‍ കഴിയുമോ എന്നാണ് യോഗത്തിനു ശേഷം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ചോദിച്ചത്.

"എന്‍.ഡി.എ, ബി.ജെ.പി... 'ഇന്ത്യ'യെ വെല്ലുവിളിക്കാൻ നിങ്ങൾക്ക് കഴിയുമോ? ഞങ്ങൾ ഞങ്ങളുടെ മാതൃരാജ്യത്തെ സ്നേഹിക്കുന്നു. ഞങ്ങൾ ദേശസ്നേഹികളാണ്. ഞങ്ങൾ രാജ്യത്തിനും ലോകത്തിനും കർഷകർക്കും എല്ലാവർക്കും വേണ്ടി നിലകൊള്ളുന്നു. ഹിന്ദുക്കൾ, ദലിതുകൾ, ന്യൂനപക്ഷങ്ങൾ, കർഷകർ എല്ലാവര്‍ക്കും നേരെ ബി.ജെ.പിയുടെ ഭീഷണിയുണ്ട്. അവരുടെ ജോലി സർക്കാരുകളെ വാങ്ങുകയും വിൽക്കുകയും മാത്രമാണ്"- മമത ബാനര്‍ജി പറഞ്ഞു.

രാജ്യത്തിന്‍റെ ശബ്ദം വീണ്ടെടുക്കാനുള്ള പോരാട്ടമാണിതെന്നും അതുകൊണ്ടാണ് സഖ്യത്തിന് ഇന്ത്യ എന്ന പേരിട്ടതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു- "രണ്ട് വ്യത്യസ്ത ആശയങ്ങള്‍ തമ്മിലാണ് പോരാട്ടം. ഞങ്ങൾ സ്വയം ചോദിച്ചു, ആര് തമ്മിലുള്ള പോരാട്ടമാണിതെന്ന്. രാജ്യത്തിന്റെ ശബ്ദത്തിനായുള്ള പോരാട്ടമാണിത്. അങ്ങനെയാണ് ഈ പേര് തെരഞ്ഞെടുത്തത്- ഇന്ത്യ".

അടുത്ത പ്രതിപക്ഷ യോഗം മുംബൈയിൽ ചേരുമെന്നും അവിടെ 11 അംഗ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അറിയിച്ചു. സഖ്യത്തെ ആരു നയിക്കുമെന്ന ചോദ്യത്തിന് മുംബൈയിലെ യോഗത്തിൽ കൺവീനറെ തീരുമാനിക്കുമെന്ന് ഖാർഗെ പറഞ്ഞു. ഇതൊക്കെ ചെറിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Summary- NDA, BJP, can you challenge I.N.D.I.A.?" Mamata Banerjee said at a press conference after opposition meeting

TAGS :

Next Story