Quantcast

വിവാഹിതയായ സ്ത്രീക്കൊപ്പം കാറിൽ ശ്മശാനത്തിലെത്തി; നാട്ടുകാർ പിടികൂടിയപ്പോൾ മാപ്പ് പറഞ്ഞ് രക്ഷപ്പെട്ട് ബിജെപി നേതാവ്

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിൽ പട്ടികജാതി മോർച്ചയുടെ ജില്ലാ ചുമതലയുള്ള നേതാവ് രാഹുൽ ബാൽമികിയെ ആണ് നാട്ടുകാർ പിടികൂടിയത്.

MediaOne Logo

Web Desk

  • Published:

    13 July 2025 4:31 PM IST

BJP Leader Pleads After Getting Caught With Married Woman In Car
X

ബുലന്ദ്ഷഹർ: വിവാഹിതയായ സ്ത്രീക്കൊപ്പം ശ്മശാനത്തിൽ കാറിൽ കണ്ട ബിജെപി നേതാവിനെ പിടികൂടി നാട്ടുകാർ. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലെ കോത്‌വാലിയിലെ ശ്മശാനത്തിലാണ് പട്ടികജാതി മോർച്ചയുടെ ജില്ലാ ചുമതലയുള്ള നേതാവ് രാഹുൽ ബാൽമികിയെ നാട്ടുകാർ പിടികൂടിയത്.

ശ്മശാനത്തിൽ സംശയകരമായ രീതിയിൽ പാർക്ക് ചെയ്ത കാർ കണ്ടാണ് നാട്ടുകാരിൽ ചിലർ പരിശോധിച്ചത്. പുറത്തുവന്ന ദൃശ്യങ്ങളിൽ നാട്ടുകാരോട് കാലിൽ വീണ് മാപ്പ് പറയാം എന്ന് പറഞ്ഞ് അപേക്ഷിക്കുന്ന രാഹുലിനെ കാണാം. വീഡിയോ പുറത്തുവന്നതോടെ രാഹുൽ ഒളിവിൽ പോയതായാണ് റിപ്പോർട്ട്. വിഷയത്തിൽ ബിജെപി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.


TAGS :

Next Story