ഒഡിഷയിൽ ബിജെപി പ്രാദേശിക നേതാവ് വെടിയേറ്റ് മരിച്ചു
ബൈദ്യനാഥ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബ്രഹ്മനഗറിൽ ഇന്നലെ രാത്രി 10 മണിക്കായിരുന്നു കൊലപാതകം

പിത്തബാസ് പാണ്ഡെ Photo| ITG
ഒഡിഷയിൽ പ്രാദേശിക ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. ഒഡീഷ സ്റ്റേറ്റ് ബാർ കൗൺസിൽ അംഗവും അഭിഭാഷകനുമായ പിത്തബാസ് പാണ്ഡയാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. ബൈദ്യനാഥ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബ്രഹ്മനഗറിൽ ഇന്നലെ രാത്രി 10 മണിക്കായിരുന്നു കൊലപാതകം.
ബൈക്കിലെത്തിയ രണ്ടുപേർ വീടിന് സമീപത്തുവെച്ച് പിത്തബാസ് പാണ്ഡയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വെടിയേറ്റ പാണ്ഡയെ ഉടൻ ബെർഹാംപൂരിലെ എംകെസിജി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അക്രമകാരണം വ്യക്തമല്ലെന്നും കൊലപാതകികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും പൊലീസ് പറഞ്ഞു. അഴിമതിക്കെതിരെ പതിവായി ശബ്ദമുയർത്തിയിരുന്ന ധീരനായ നേതാവ് എന്നാണ് പാണ്ഡയുടെ മരണത്തിൽ സംസ്ഥാന വാണിജ്യ, ഗതാഗത മന്ത്രി ബിഭൂതി ഭൂഷൺ ജെനയുടെ പ്രതികരിച്ചത്.
Adjust Story Font
16

