ഉത്തർപ്രദേശിൽ ദലിത് എഞ്ചിനിയറെ ജാതിപ്പേര് വിളിച്ചു, ഷൂ ഉപയോഗിച്ച് മർദിച്ചു; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ
എഞ്ചിനിയറെ മർദിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വൈദ്യുതി വകുപ്പിലെ ദലിത് സൂപ്രണ്ടിങ് എഞ്ചിനീയറായ ലാല്‍ സിംഗിനെ ഓഫീസിനുള്ളിൽ ഷൂ ഉപയോഗിച്ച് ആക്രമിച്ച ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മുന്ന ബഹാദൂറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ആക്രമണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഉത്തർപ്രദേശിലെ ബല്ലിയയില്‍ ഓഗസ്റ്റ് 23 നായിരുന്നു സംഭവം. ഓഫീസിൽ അനുവാദമില്ലാതെ പ്രവേശിച്ച മുന്ന ബഹാദൂറും ഏതാനും പേരും ചേർന്ന് ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച ശേഷം തന്നെ ക്രൂരമായി അക്രമിച്ചുവെന്നാണ് ലാൽ സിംഗ് പരാതിയിൽ പറയുന്നത്.
കൂടാതെ അക്രമികൾ ചില പ്രധാന ഫയലുകൾ കീറിക്കളയുകയും പരാതി നൽകിയാൽ താനടക്കം കുടുംബത്തെ ഒന്നാകെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ലാൽ സിംഗ് പറയുന്നു.
ഉദ്യോഗസ്ഥനും ഒരു കൂട്ടം ആളുകളും തമ്മിൽ രൂക്ഷമായ തർക്കം നടക്കുന്നതും തുടർന്ന് എഞ്ചിനീയറെ മർദ്ദിക്കുന്നതും വീഡിയോയില്‍ കാണാം. അതേസമയം വിഷയം ഏറ്റെടുത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി സമാജ്‌വാദി പാർട്ടി പ്രസിഡന്റും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് രംഗത്ത് എത്തി. “അധികാരത്തിന്റെ അർത്ഥം പീഡിപ്പിക്കുക എന്നതല്ല,” എന്ന് മര്‍ദനത്തിന്റെ വീഡിയോ പങ്കുവെച്ച് അദ്ദേഹം കുറിച്ചു.
सत्ता का अर्थ सताना नहीं होता। pic.twitter.com/gbagKPIn6H
— Akhilesh Yadav (@yadavakhilesh) August 23, 2025
Adjust Story Font
16

