ബംഗാളിൽ നൂറിലധികം സീറ്റുകൾ ലഭിക്കുമെന്ന് ബിജെപിയുടെ ആഭ്യന്തര സർവേ, ആദ്യഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം ശക്തമാക്കി ടിഎംസി
ഡൽഹിയിൽ നിന്നുള്ള സൈന്യത്തെയോ മറ്റ് സന്നാഹങ്ങളെയോ ഉപയോഗിച്ച് ബംഗാളിൽ വിജയിക്കാമെന്ന് ബിജെപി കരുതേണ്ടെന്ന് തൃണമൂല്‍

- Published:
14 April 2026 8:32 AM IST

കൊല്‍ക്കത്ത: ബംഗാളിൽ 100ലധികം സീറ്റുകൾ എളുപ്പത്തിൽ ലഭിക്കുമെന്ന് ബിജെപിയുടെ ആഭ്യന്തര സർവേ. സർവേയുടെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി നേതാക്കളോട് സമഗ്രമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്താൻ നിർദ്ദേശിച്ചു.
തൃണമൂൽ കോൺഗ്രസിന്റെ ആധിപത്യത്തിൽ വലിയ ഇടിവ് വരുത്താനും അതിനെ നേരിയ ഭൂരിപക്ഷത്തിലേക്ക് പരിമിതപ്പെടുത്താന്‍ സാധിക്കുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു.
ഏറ്റവും പുതിയ ആഭ്യന്തര സർവേകൾ സൂചിപ്പിക്കുന്നത് പാർട്ടിക്ക് 115നും 125നും ഇടയിൽ സീറ്റുകൾ ലഭിക്കുമെന്നാണ്. അതിനിടെ, ആദ്യഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം ടിഎംസി ശക്തമാക്കി. എസ്ഐആർ ആണ് പ്രധാന ക്യാമ്പയിനാക്കി മമത ബാനജി ഉൾപ്പെടെ ഉയർത്തുന്നത്. അതേസമയം കൂടുതൽ സീറ്റുകൾ ഇത്തവണ നേടുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസും ഇടതുപാർട്ടികളും.
ശക്തമായ നീക്കം നടത്തിയാൽ ബിജെപിക്ക് സംസ്ഥാനത്ത് വിജയം നേടാൻ സഹായിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. തൃണമൂൽ കോൺഗ്രസിന്റെ ആധിപത്യത്തിൽ വലിയ ഇടിവ് വരുത്താനും അതിനെ നേരിയ ഭൂരിപക്ഷത്തിലേക്ക് പരിമിതപ്പെടുത്താനും സാധിക്കുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു. ഇതിനിടെ കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി മമത ബാനർജി രംഗത്ത് എത്തി.
തനിക്കെതിരെ 19 സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരും കൈകോർത്തിരിക്കുകയാണെന്നും, എന്നാൽ സാധാരണക്കാർക്കായി താൻ ഏകയായി പോരാടുമെന്നും മമത ബാനർജി പ്രഖ്യാപിച്ചു. ഡൽഹിയിൽ നിന്നുള്ള സൈന്യത്തെയോ മറ്റ് സന്നാഹങ്ങളെയോ ഉപയോഗിച്ച് ബംഗാളിൽ വിജയിക്കാമെന്ന് ബിജെപി കരുതേണ്ടെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മുന്നറിയിപ്പ് നൽകി.
Adjust Story Font
16
