Quantcast

അതിർത്തി ലംഘനം; തമിഴ്‌നാട്ടിൽനിന്നുള്ള 16 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നേവി പിടികൂടി

കഴിഞ്ഞ മാസവും ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പലതവണ ശ്രീലങ്കൻ നേവി പിടികൂടിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-03-24 06:25:40.0

Published:

24 March 2022 6:22 AM GMT

അതിർത്തി ലംഘനം; തമിഴ്‌നാട്ടിൽനിന്നുള്ള 16 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നേവി പിടികൂടി
X

അതിർത്തി ലംഘനം ആരോപിച്ച് തമിഴ്‌നാട്ടിൽനിന്നുള്ള 16 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നേവി പിടികൂടി. രണ്ടു ബോട്ടുകൾ പിടിച്ചെടുത്തു. സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് വ്യാഴാഴ്ചയാണ് മത്സ്യത്തൊഴിലാളികളെ പിടികൂടിയത്.



രണ്ടു സംഭവങ്ങളിലായാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. 12 തൊഴിലാളികളെ കച്ചിത്തീവിന് അടുത്തു നിന്നും ബാക്കിയുള്ളവരെ ഗൾഫ് ഓഫ് മാന്നാറിൽ വെച്ചുമാണ് പിടികൂടിയതെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ മാസവും ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പലതവണ ശ്രീലങ്കൻ നേവി പിടികൂടിയിരുന്നു.


സമുദ്രാതിർത്തി ലംഘിച്ചത് ആഫ്രിക്കയിലെ സീഷെൽസിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കഴിഞ്ഞാഴ്ച തടവിലാക്കിയിരുന്നു. മലയാളികൾ ഉൾപ്പെട്ട 56 മത്സ്യത്തൊഴിലാളികളെ ഇന്നലെയാണ് വിട്ടയച്ചത്. വിട്ടയച്ചവരിൽ രണ്ട് വിഴിഞ്ഞം സ്വദേശികളും ഉൾപ്പെട്ടിരുന്നു. കഴിഞ്ഞ മാസം 22 ന് കൊച്ചിയിൽ നിന്നും അഞ്ചു ബോട്ടുകളിലായി പുറപ്പെട്ട സംഘത്തെയാണ് സീഷെൽസ് നേവി പിടികൂടിയത്. അബദ്ധത്തിലാണ് സമുദ്രാതിർത്തി കടന്നതെന്ന് ആഫ്രിക്കൻ ദ്വീപായ സീഷെൽസിൽ അറസ്റ്റിലായ മത്സ്യത്തൊഴിലാളികൾ മീഡിയവണിനോട് വ്യക്തമാക്കിയിരുന്നു. വിഴിഞ്ഞം സ്വദേശികളായ ജോണിയും തോമസുമാണ് സംഘത്തിലെ മലയാളികൾ. കഴിഞ്ഞ മാസം 22 ന് കൊച്ചിയിൽ നിന്നാണ് സംഘം അഞ്ച് ബോട്ടുകളിലായി യാത്ര തിരിച്ചത്.

വിഴിഞ്ഞം സ്വദേശികളായ ജോണിയും തോമസും തമിഴ്നാട് സ്വദേശിയുടെ ഇൻഫന്റ് ജീസസ് എന്ന ബോട്ടിലായിരുന്നു യാത്ര തിരിച്ചത്. പിന്നാലെ ഇവർ സീഷെൽസിൽ പൊലീസിന്റെ പിടിയിലായെന്ന് ബന്ധുക്കൾക്ക് വിവരം ലഭിക്കുകയായിരുന്നു. ആഫ്രിക്കൻ പൊലീസിലെ മെസ് ജീവനക്കാരന്റെ ഫോണിൽ നിന്നാണ് തോമസ് വീട്ടിലേക്ക് വിളിച്ച് അറസ്റ്റ് വിവരം പറഞ്ഞതെന്നാണ് റിപ്പോർട്ട്. വിഴിഞ്ഞം മേഖലയിൽ മത്സ്യ ലഭ്യത കുറഞ്ഞതോടെയാണ് കൂടുതൽ ദൂരത്തേക്ക് സംഘം സഞ്ചരിച്ചത്.


Border violation; Sri Lankan Navy arrests 16 fishermen from Tamil Nadu

TAGS :

Next Story