Quantcast

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്ന് ബി.എസ്.പി

കോൺഗ്രസും എസ്.പിയും വ്യവസായികളുടെ പാർട്ടിയാണെന്ന് മായാവതി പരിഹസിച്ചു.

MediaOne Logo

Web Desk

  • Published:

    15 Jan 2024 11:57 AM IST

BSP to go solo in upcoming Lok Sabha elections
X

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്ന് ബി.എസ്.പി. കോൺഗ്രസും എസ്.പിയും വ്യവസായികളുടെ പാർട്ടിയാണെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി പറഞ്ഞു. ഇൻഡ്യ സഖ്യത്തിൽ ചേരാൻ ബി.എസ്.പി തയ്യാറായിരുന്നില്ല. കോൺഗ്രസ് നേതാക്കൾ ബി.എസ്.പിയുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ ആരുമായും സഖ്യത്തിനില്ലെന്നാണ് മായാവതി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

കോൺഗ്രസും എസ്.പിയും വ്യവസായികളുടെ പാർട്ടിയാണ്. ബി.എസ്.പിയാണ് പാവങ്ങളുടെ പാർട്ടി. ബി.ജെ.പിയെ നേരിടാൻ ശക്തിയുള്ള പാർട്ടി ബി.എസ്.പി മാത്രമാണ്. ഭരണഘടനാ ശിൽപിയായ ബി.ആർ അംബേദ്കറുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പാവങ്ങളുടെ പാർട്ടിയാണ് ബി.എസ്.പിയെന്നും മായാവതി വ്യക്തമാക്കി.

TAGS :

Next Story