Quantcast

എ.ടി.എമ്മില്‍ പണം നിറയ്ക്കാനെത്തിയ സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവച്ചു കൊന്നു; എട്ടു ലക്ഷം കവര്‍ന്നു

വെടിയേറ്റ ഇയാളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

MediaOne Logo

Web Desk

  • Published:

    11 Jan 2023 11:31 AM IST

ICICI Bank ATM
X

ഐസിഐസിഐ ബാങ്ക് എടിഎം

ഡല്‍ഹി: പണവുമായി എ.ടി.എമ്മിലേക്ക് പോയ വാനിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ വെടിവെച്ച് കൊലപ്പെടുത്തി എട്ട് ലക്ഷം രൂപ കവര്‍ന്നു. 55 കാരനായ ജയ് സിംഗ് ആണ് കൊല്ലപ്പെട്ടത്. വെടിയേറ്റ ഇയാളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡൽഹിയിലെ ജഗത്പൂർ മേൽപ്പാലത്തിന് സമീപം ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.

ഐസിഐസിഐ ബാങ്കിന്‍റെ എടിഎമ്മിൽ പണം നിറയ്ക്കാൻ വാൻ നിർത്തിയപ്പോഴായിരുന്നു ആക്രമണം. പിന്നിൽ നിന്നെത്തിയ അക്രമി കാവൽക്കാരനെ വെടിവെച്ച് പണം അപഹരിച്ചതായി ഡെപ്യൂട്ടി കമ്മീഷണർ സാഗർ സിംഗ് കൽസി വിശദീകരിച്ചു.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസി ടിവി ക്യാമറകൾ പരിശോധിച്ച് അക്രമിയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ്.

TAGS :

Next Story