Quantcast

ഭരണഘടനയിലില്ലാത്ത സമയ പരിധി കോടതിക്ക് നിർവചിക്കാനാവുമോ? ബില്ലുകളിലെ സമയപരിധി നിശ്ചയിച്ചതിൽ സുപ്രിംകോടതിക്ക് രാഷ്ട്രപതിയുടെ റഫറൻസ്

ഗവർണർക്കും രാഷ്ട്രപതിക്കും മുൻപാകെ ഒരു ബില്ല് വന്നാൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യാമെന്നതിലും വിശദീകരണം തേടി

MediaOne Logo

Web Desk

  • Updated:

    2025-05-15 03:53:26.0

Published:

15 May 2025 8:37 AM IST

ഭരണഘടനയിലില്ലാത്ത സമയ പരിധി കോടതിക്ക് നിർവചിക്കാനാവുമോ? ബില്ലുകളിലെ സമയപരിധി നിശ്ചയിച്ചതിൽ സുപ്രിംകോടതിക്ക് രാഷ്ട്രപതിയുടെ റഫറൻസ്
X

ന്യൂഡല്‍ഹി: നിയമസഭകൾ പാസ്സാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച് കൊണ്ടുള്ള വിധിയില്‍ സുപ്രിംകോടതിക്ക് രാഷ്ട്രപതിയുടെ റഫറൻസ്.

ഭരണഘടനയിൽ ഇല്ലാത്ത സമയപരിധി കോടതിക്ക് നിർവചിക്കാനാകുമോ എന്ന് രാഷ്ട്രപതി ദ്രൗപതി മുർമു ചോദിച്ചു. ഗവർണർക്കും രാഷ്ട്രപതിക്കും മുൻപാകെ ഒരു ബില്ല് വന്നാൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യാമെന്നതിലും വിശദീകരണം തേടി. ഇതടക്കം 14 കാര്യങ്ങളിൽ കോടതി വ്യക്തത വരുത്തണമെന്നും ദ്രൗപതി മുർമു ആവശ്യപ്പെട്ടു.

രാഷ്ട്രപതി ബില്ലുകളിൽ അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് മുൻപ് സുപ്രിംകോടതി വ്യത്യസ്ത വിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതിയുടെ റഫറന്‍സ്.

നിയമസഭകൾ പാസ്സാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കുന്നതിന് രാഷ്ട്രപതിക്കും, ഗവർണർമാർക്കും സമയ പരിധി നിശ്ചയിച്ച് കൊണ്ടുള്ള ഉത്തരവ് തമിഴ് നാട് ഗവർണർ കേസിൽ പുറപ്പെടുവിച്ചത് ജസ്റ്റിസ് മാരായ ജി.ബി പർഡിവാല, ആർ മഹാദേവൻ എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ്.

സുപ്രിംകോടതിയോട് രാഷ്‌ട്രപതി വ്യക്തത തേടിയ പ്രധാനപ്പെട്ട വിഷയങ്ങൾ

  • നിയമസഭകൾ പാസാക്കിയ ബില്ലുകൾ ലഭിക്കുമ്പോൾ ഭരണഘടനയുടെ 200ാം അനുച്ഛേദ പ്രകാരം ഗവർണർമാർക്ക് മുന്നിലുള്ള ഭരണഘടനപരമായ മാർഗ്ഗങ്ങൾ എന്തൊക്കെ?
  • ബില്ലുകളിൽ തീരുമാനമെടുക്കുന്ന കാര്യത്തിൽ മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ച് പ്രവർത്തിക്കാൻ ഗവർണർമാർ ബാധ്യസ്ഥരാണോ?
  • 200ാം അനുച്ഛേദ പ്രകാരം ഗവർണർമാർ ഭരണഘടനാപരമായ വിവേചന അധികാരം വിനിയോഗിക്കുന്നത് ന്യായമല്ലേ?
  • ഭരണഘടനയുടെ 200ാം അനുച്ഛേദ പ്രകാരം ഗവർണർമാർ എടുക്കുന്ന തീരുമാനങ്ങൾ കോടതികൾക്ക് പരിശോധിക്കാനാകുമോ?
  • ബില്ലുകളിൽ തീരുമാനം എടുക്കാൻ ഭരണഘടനയിൽ ഗവർണർമാർക്ക് സമയപരിധി വ്യവസ്ഥ ചെയ്തിട്ടില്ലാത്തതിനാൽ കോടതിക്ക് സമയപരിധിയും എങ്ങനെ തീരുമാനമെടുക്കണമെന്നും ഉള്ള ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയുമോ?
  • 201ാം അനുച്ഛേദപ്രകാരം രാഷ്‌ട്രപതി ഭരണഘടനാപരമായ വിവേചന അധികാരം വിനിയോഗിക്കുന്നത് ന്യായമല്ലേ?
  • ബില്ലുകളിൽ തീരുമാനം എടുക്കാൻ ഭരണഘടനയിൽ ഗവർണർമാർക്ക് സമയപരിധി വ്യവസ്ഥ ചെയ്തിട്ടില്ലാത്തതിനാൽ കോടതിക്ക് സമയപരിധിയും എങ്ങനെ തീരുമാനമെടുക്കണമെന്നും ഉള്ള ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയുമോ?
  • ഗവർണർമാർ അയക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കുന്നതിന് ഭരണഘടനയുടെ 143-ആം അനുച്ഛേദ പ്രകാരം രാഷ്‌ട്രപതി സുപ്രിംകോടതിയുടെ അഭിപ്രായം തേടേണ്ടത് ഉണ്ടോ?
  • ബില്ലുകൾ നിയമം ആകുന്നതിന് മുൻപ് അതിലെ ഉള്ളടക്കം ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാക്കാൻ കോടതികൾക്ക് അധികാരം ഉണ്ടോ?
  • രാഷ്ട്രപതിയും ഗവർണർമാരുടെയും ഭരണഘടനപരമായ അധികാരങ്ങളും ഉത്തരവുകളും മറികടക്കാൻ അനുച്ഛേദം 142 പ്രകാരം കോടതിക്ക് കഴിയുമോ?
  • നിയമസഭാ പാസ്സാക്കുന്ന ബില്ല് ഗവർണറുടെ അംഗീകാരം ഇല്ലാതെ നിയമമായി മാറാൻ കഴിയുമോ?

TAGS :

Next Story