റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ; ഉള്ളിൽ മൂന്ന് മൃതദേഹങ്ങൾ
ഒരു സ്ത്രീയുടേയും രണ്ട് പുരുഷൻമാരുടേയും മൃതദേഹമാണ് കാറിൽ ഉണ്ടായിരുന്നത്

- Published:
8 Feb 2026 8:51 PM IST

ന്യൂഡൽഹി: പശ്ചിമ ഡൽഹിയിലെ പീരാഗഡി ഫ്‌ലൈഓവറിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ മൂന്ന് മൃതദേഹങ്ങൾ. രണ്ട് പുരുഷൻമാരുടേയും ഒരു സ്ത്രീയുടേയും മൃതദേഹമാണ് കാറിൽ ഉണ്ടായിരുന്നത്. ഞായറാഴ്ചയാണ് സംഭവം പുറംലോകമറിയുന്നത്.
ഫ്‌ലൈഓവറിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു കാർ കിടക്കുന്നുവെന്ന സന്ദേശമാണ് അഗ്‌നിശമന സേനയ്ക്ക് ലഭിച്ചത്. തുടർന്ന് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചപ്പോഴാണ് നിർത്തിയിട്ടിരുന്ന ടവേര കാറിൽ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്.പിന്നീട് പൊലീസ് എത്തുകയായിരുന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. രൺഹോല സ്വദേശികളായ രൺധീർ (62), ശിവനരേഷ് (42), ജഹാംഗീർപുരി സ്വദേശിയായ ലക്ഷ്മി (40) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. രൺധീറിന്റെ ഉടമസ്ഥതയിലുള്ളതാണ് കാറുകൾ.
മൃതദേഹങ്ങളിൽ പരിക്കേറ്റതിന്റെ പാടുകളില്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറഞ്ഞു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. 'കാറിനുള്ളിൽ ചിലർ മരിച്ചു കിടക്കുന്നുണ്ടെന്ന സന്ദേശത്തെ തുടർന്നാണ് ഞങ്ങൾ ഇവിടെയെത്തിയത്. പരിശോധനയിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി, ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതുവരെ സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടി'ല്ലെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സച്ചിൻ ശർമ്മ പറഞ്ഞു.
Adjust Story Font
16
