ബെംഗളൂരു ബന്നാർഘട്ടയിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു
നിലമ്പൂർ സ്വദേശി അർഷ് പി. ബഷീർ, കൊല്ലം സ്വദേശി മുഹമ്മദ് ഷാഹക്ക് എന്നിവരാണ് മരിച്ചത്

ബെംഗളൂരു: ബെംഗളൂരു ബന്നാർഘട്ടയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. നിലമ്പൂർ സ്വദേശിയും എംബിഎ വിദ്യാർഥിയുമായ അർഷ് പി. ബഷീർ, ബെംഗളൂരുവിൽ ജോലി ചെയ്യുന്ന കൊല്ലം സ്വദേശി മുഹമ്മദ് ഷാഹക്ക് എന്നിവരാണ് മരിച്ചത്. മരിച്ച അർഷ് പി. ബഷീർ നിലമ്പൂർ നഗരസഭ വൈസ് ചെയർമാൻ പി.എം ബഷീറിൻ്റെ മകനാണ്.
ഇന്നലെ രാത്രി 11മണിയോടെ ആയിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു. രണ്ട് പേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഇരുവരുടെയും മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. അപകടത്തിൽ രണ്ട് പേർക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിലേക്ക് മാറ്റി.
Next Story
Adjust Story Font
16

