Quantcast

മതവിദ്വേഷ പ്രസം​ഗം; ബാബാ രാംദേവിനെതിരെ കേസ്

ഫെബ്രുവരി രണ്ടിന് നടന്ന സന്യാസിമാരുടെ സമ്മേളനത്തിലായിരുന്നു മുസ്‌ലിം വിരുദ്ധ- വിദ്വേഷ പ്രസം​ഗം.

MediaOne Logo

Web Desk

  • Published:

    5 Feb 2023 4:26 PM GMT

മതവിദ്വേഷ പ്രസം​ഗം; ബാബാ രാംദേവിനെതിരെ കേസ്
X

ബാർമെർ: മതവിദ്വേഷം പ്രചരിപ്പിക്കുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമായ പ്രസം​ഗം നടത്തിയതിന് പതഞ്ജലി ഉടമയും യോ​ഗാ ​ഗുരുവുമായ ബാബാ രാംദേവിനെതിരെ കേസ്. രാജസ്ഥാനിലെ ബാർമെറിൽ കഴിഞ്ഞദിവസം നടത്തിയ വിദ്വേഷ പരാമർശത്തിലാണ് നടപടി.

ഒരു പ്രദേശവാസിയുടെ പരാതിയിൽ ചൗഹത്താൻ പൊലീസ് സ്റ്റേഷനിലാണ് രാംദേവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഫെബ്രുവരി രണ്ടിന് നടന്ന സന്യാസിമാരുടെ സമ്മേളനത്തിലായിരുന്നു മുസ്‌ലിം വിരുദ്ധ- വിദ്വേഷ പ്രസം​ഗം.

മുസ്‌ലിംകൾ തീവ്രവാദത്തിലേക്ക് നീങ്ങുകയാണെന്നും ഹിന്ദു സ്ത്രീകളെ തട്ടിക്കൊണ്ടുപോകുകയാണെന്നുമാണ് രാംദേവ് അധിക്ഷേപിച്ചത്. ഹിന്ദുമതം അതിന്റെ അനുയായികളെ നല്ലത് ചെയ്യാൻ പഠിപ്പിക്കുമ്പോൾ മറ്റു രണ്ട് വിശ്വാസങ്ങളും മതപരിവർത്തനത്തിൽ മുഴുകിയിരിക്കുകയാണെന്ന് രാംദേവ് ആരോപിച്ചു. ഹിന്ദുമതത്തെ ഇസ്‌ലാമിനോടും ക്രിസ്തുമതത്തോടും താരതമ്യപ്പെടുത്തുമ്പോഴായിരുന്നു ഇത്.

രാംദേവിനെതിരെ ഐ.പി.സി 153 എ (വിവിധ മതവിഭാ​ഗങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കുക), 295 എ (ഏതെങ്കിലും മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ച് മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ബോധപൂർവവും ക്ഷുദ്രവുമായ പ്രവൃത്തികൾ), 298 (ഒരു വ്യക്തിയുടെ മതവികാരങ്ങളെ വ്രണപ്പെടുത്താനുള്ള ബോധപൂർവമായ ഉദ്ദേശ്യത്തോടെയുള്ള പരാമർശങ്ങള്‍) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് പർഹായ് ചൗഹട്ടാൻ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഭൂതാറാം പറഞ്ഞു.

TAGS :

Next Story