Quantcast

'മോദിയെയും മാതാവിനെയും അധിക്ഷേപിച്ചു, ബിഹാറിലെ യാത്ര നിർത്തണം'; രാഹുലിനെതിരെ പരാതി നൽകി ബിജെപി

ബിജെപി നേതാവ് കൃഷ്ണ സിങ് കല്ലുവാണ് രാഹുൽ ​ഗാന്ധിക്കെതിരെ പരാതി നൽകിയത്

MediaOne Logo

Web Desk

  • Published:

    29 Aug 2025 3:10 PM IST

മോദിയെയും മാതാവിനെയും അധിക്ഷേപിച്ചു, ബിഹാറിലെ യാത്ര നിർത്തണം; രാഹുലിനെതിരെ പരാതി നൽകി ബിജെപി
X

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും അദ്ദേഹത്തിന്റെ മാതാവിനെതിരെയും മോശം പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരാതിയുമായി ബിജെപി. ബിജെപി നേതാവ് കൃഷ്ണ സിങ് കല്ലുവിന്റെ പരാതിയിൽ പട്നയിലെ ഗാന്ധി മൈതാൻ പൊലീസ് സ്റ്റേഷനിൽ രാഹുൽ ​ഗാന്ധിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ മോശം പരാമർശങ്ങൾ തുടർച്ചയായി നടത്തുന്നു എന്നും രാഹുലിന്റെ വോട്ട് അധികാർ യാത്ര നിർത്തിവയ്ക്കണമെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു.

മോദിയുടെ മാതാവിനെ അധിക്ഷേപിച്ച് രാഹുൽ ഗാന്ധി സംസാരിച്ചു എന്നാണ് പരാതി. ലോകത്തിൽ ഇല്ലാത്ത ഒരാളുടെ പേരിൽ അധിക്ഷേപങ്ങൾ നടത്തിയിരിക്കുന്നുവെന്നും ആരെങ്കിലും തങ്ങളുടെ അമ്മയെ അധിക്ഷേപിച്ചാൽ അത് സഹിക്കാൻ കഴിയില്ലെന്നും കൃഷ്ണ കല്ലു സിങ് പരാതിയിൽ പറഞ്ഞു.

മോദിക്കെതിരെ രാഹുൽ ഉപയോഗിച്ച ഭാഷയെ ജനാധിപത്യത്തിനുമേലുള്ള കളങ്കം എന്നാണ് അമിത് ഷാ ഇന്നലെ വിശേഷിപ്പിച്ചത്. രാഹുൽ ഗാന്ധിയുടെ കീഴിലുള്ള കോൺഗ്രസ് രാഷ്ട്രീയം നിലവാരം ഇല്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

TAGS :

Next Story