Quantcast

ദലിത് സർപഞ്ചായതിനാൽ ദേശീയ പതാകയുയർത്താൻ സവർണ അധ്യാപിക അനുവദിച്ചില്ല; മധ്യപ്രദേശിൽ പ്രതിഷേധം

രാജ്യം 77-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്‌

MediaOne Logo

Web Desk

  • Updated:

    2023-08-15 10:52:33.0

Published:

15 Aug 2023 9:11 AM GMT

An upper caste teacher did not allow a Dalit sarpanch to hoist the national flag in Madhya Pradesh
X

ന്യൂഡൽഹി: രാജ്യം 77-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോഴും ജാതിയത ഒഴിയുന്നില്ല. മധ്യപ്രദേശിൽ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലാണ് ജാതീയ വേർതിരിവ് നടന്നത്. ദലിതനായതിനാൽ തന്നെ സ്‌കൂളിലെ പരിപാടിയിൽ ദേശീയ പതാക ഉയർത്താൻ സവർണ വിഭാഗത്തിൽപ്പെട്ട അധ്യാപിക അനുവദിച്ചില്ലെന്ന് ഗ്രാമത്തിന്റെ സർപഞ്ച് (ഗ്രാമമുഖ്യൻ) ആരോപിച്ചു. ദി ദലിത് വോയിസടക്കം സർപഞ്ചിന്റെ വീഡിയോ ട്വിറ്ററിൽ (എക്‌സ്) പങ്കുവെച്ചു. സ്‌കൂളിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടി നടക്കുന്നതും ഗെയിറ്റിന് മുമ്പിലായി സർപഞ്ചിന്റെ പ്രതിഷേധം നടക്കുന്നന്നതാണ്‌ വീഡിയോയിലുള്ളത്.

ചാമർ ജാതിയിൽപ്പെട്ട ബരേലാൽ അഹിർവാറിനാണ് ഈ ദുരനുഭം നേരിടേണ്ടി വന്നതെന്ന് മറ്റൊരാൾ ട്വിറ്ററിൽ കുറിച്ചു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിലെത്തി ദേശീയപതാക ഉയർത്തി. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയാണ് മോദി ചെങ്കോട്ടയിലെത്തിയത്. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തിൽ മണിപ്പൂർ സംഘർഷം പരാമർശിച്ചാണ് മോദി തുടങ്ങിയത്. മണിപ്പൂരിലുണ്ടായത് ദൗർഭാഗ്യകരമായ സംഭവമാണെന്നും അവിടെ സമാധാനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയവർക്കും രക്തസാക്ഷികളായവർക്കുമെല്ലാം ആദരാജ്ഞലി അർപ്പിച്ചായിരുന്നു പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനമായ എന്റെ നാട് ജനസംഖ്യയുടെ കാര്യത്തിലും ലോകത്തെ ഏറ്റവും വലിയ രാജ്യമായിരിക്കുകയാണെന്നും എന്റെ 140 കോടി കുടുംബാംഗങ്ങളും സ്വാതന്ത്ര്യത്തിന്റെ ആഘോഷത്തിലാണെന്നും മോദി പറഞ്ഞു. തുടർന്നായിരുന്നു മണിപ്പൂരിലേക്കു കടന്നത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി അക്രമപരമ്പരകൾക്കാണ് മണിപ്പൂർ സാക്ഷിയായത്. ഒരുപാടുപേർക്കു ജീവൻ നഷ്ടമായി. നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും അഭിമാനത്തിനു ക്ഷതമേറ്റു. എന്നാൽ, മേഖലയിൽ പതുക്കെ സമാധാനം തിരിച്ചുവരികയാണ്. സമാധാനത്തിലൂടെ മാത്രമേ പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാകൂ. പരിഹാരമുണ്ടാക്കാൻ കേന്ദ്രവും സംസ്ഥാന സർക്കാരും എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. രാജ്യം മണിപ്പൂരിനൊപ്പമുണ്ട്-നരേന്ദ്ര മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രസംഗത്തിനുമുൻപ് വ്യോമസേനയുടെ ഹെലികോപ്റ്റർ മാർക് 3, ധ്രുവ് എന്നിവ തത്സമയം ചെങ്കോട്ടയിൽ പുഷ്പവൃഷ്ടി നടത്തി. കേരളത്തിൽനിന്നുള്ള മൂന്നു തൊഴിലാളികൾ ഉൾപ്പെടെ 1,800 വിശിഷ്ടാതിഥികൾ ചെങ്കോട്ടയിൽ ചടങ്ങുകൾ വീക്ഷിക്കാനെത്തി. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉൾപ്പെടെ മന്ത്രിമാരും വിവിധ രാഷ്ട്രങ്ങളിൽനിന്നുള്ള അതിഥികളടക്കം രാഷ്ട്രീയ നേതാക്കളും ചെങ്കോട്ടയിലെത്തി. 2021ൽ രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ആരംഭിച്ച ആസാദി കാ അമൃത് മഹോത്സവിനും ഇന്നു സമാപനം കുറിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനുമുൻപ് വ്യോമസേനയുടെ ഹെലികോപ്റ്റർ മാർക് 3, ധ്രുവ് എന്നിവ തത്സമയം ചെങ്കോട്ടയിൽ പുഷ്പവൃഷ്ടി നടത്തി. കേരളത്തിൽനിന്നുള്ള മൂന്നു തൊഴിലാളികൾ ഉൾപ്പെടെ 1,800 വിശിഷ്ടാതിഥികൾ ചെങ്കോട്ടയിൽ ചടങ്ങുകൾ വീക്ഷിക്കാനെത്തി.

An upper caste teacher did not allow a Dalit sarpanch to hoist the national flag in Madhya Pradesh

TAGS :

Next Story