Quantcast

സിബിഎസ്ഇ ബോർഡ് പരീക്ഷകൾ ഫെബ്രുവരി 17 മുതൽ, താത്കാലിക ടൈംടേബിള്‍ പുറത്തിറക്കി; എഴുതുന്നത് 45 ലക്ഷം വിദ്യാര്‍ഥികൾ

പത്താം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 17-ന് രാവിലെ 10:30ന് ആരംഭിക്കും

MediaOne Logo

Web Desk

  • Published:

    25 Sept 2025 8:39 AM IST

സിബിഎസ്ഇ ബോർഡ് പരീക്ഷകൾ  ഫെബ്രുവരി 17 മുതൽ, താത്കാലിക ടൈംടേബിള്‍ പുറത്തിറക്കി; എഴുതുന്നത് 45 ലക്ഷം വിദ്യാര്‍ഥികൾ
X

ഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 2026-ലെ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളുടെ താൽക്കാലിക ടൈംടേബിൾ പുറത്തിറക്കി.പരീക്ഷകള്‍ ഫെബ്രുവരി 17-ന് ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷകള്‍ മാര്‍ച്ച് 9-നും പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഏപ്രിൽ 9നും അവസാനിക്കും.

പത്താം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 17-ന് രാവിലെ 10:30ന് ആരംഭിക്കും. ഗണിതശാസ്ത്രം (സ്റ്റാൻഡേർഡ്, ബേസിക്) വിഷയങ്ങളായിരിക്കും ആദ്യത്തെ പരീക്ഷ. തുടർന്ന്, മാർച്ച് 9-ന് ഭാഷാ, സംഗീത വിഷയങ്ങളോടെ പരീക്ഷകൾ അവസാനിക്കും. പത്താം ക്ലാസിൽ രണ്ട് ബോർഡ് പരീക്ഷകൾ ഉണ്ടാവും. രണ്ടാംഘട്ട പരീക്ഷ മെയ് 15-ന് ആരംഭിച്ച് ജൂൺ 1-ന് അവസാനിക്കും.

പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 17-ന് തന്നെ ബയോടെക്നോളജി, എൻട്രപ്രണർഷിപ്പ് തുടങ്ങിയ വിഷയങ്ങളോടെ ആരംഭിക്കും. ഇത് 2026 ഏപ്രിൽ 9-ന് സംസ്കൃതം, ഡാറ്റാ സയൻസ് വിഷയങ്ങളോടെ അവസാനിക്കും.

ഓരോ വിഷയത്തിന്‍റെയും പരീക്ഷ കഴിഞ്ഞ് ഏകദേശം 10 ദിവസത്തിനുള്ളിൽ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ആരംഭിക്കുകയും 12 ദിവസത്തിനുള്ളിൽ പൂർത്തിയാകും. ഉദാഹരണത്തിന്, 12-ാം ക്ലാസ് ഫിസിക്സ് പരീക്ഷ ഫെബ്രുവരി 20-ന് നടക്കുകയാണെങ്കിൽ, മൂല്യനിർണയം മാർച്ച് 3-ന് ആരംഭിച്ച് മാർച്ച് 15-ന് അവസാനിക്കും.

ഇന്ത്യയിൽ നിന്നും 26 വിദേശ രാജ്യങ്ങളിൽ നിന്നുമായി ഏകദേശം 45 ലക്ഷം വിദ്യാർഥികൾ ഈ വർഷം പരീക്ഷയെഴുതുമെന്നാണ് സിബിഎസ്ഇയുടെ കണക്ക്. താൽക്കാലിക ടൈംടേബിളാണ് നിലവിൽ പുറത്തിറക്കിയിരിക്കുന്നത് . വിദ്യാർഥികളുടെ അന്തിമ പട്ടിക സ്കൂളുകൾ സമർപ്പിച്ചതിന് ശേഷം അന്തിമ ഷെഡ്യൂൾ പ്രഖ്യാപിക്കുമെന്ന് ബോർഡ് അറിയിച്ചു.

TAGS :

Next Story