Quantcast

കേന്ദ്രഏജൻസികളുടെ അറസ്റ്റിന് മാർഗരേഖ വേണം: 14 പാർട്ടികൾ സുപ്രിം കോടതിയിൽ

കോൺഗ്രസും സിപിഎമ്മും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളാണ് അറസ്റ്റുകൾക്ക് മാർഗരേഖ ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-03-24 08:37:59.0

Published:

24 March 2023 8:32 AM GMT

Central agencies want guidelines for arrests: 14 parties in Supreme Court, breaking news malayalam
X

ന്യൂഡല്‍ഹി: അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നതായി ചൂണ്ടിക്കാട്ടി 14 രാഷ്ട്രീയ പാർട്ടികൾ സുപ്രീംകോടതിയിൽ ഹരജി നൽകി. കോൺഗ്രസും സി.പി.എമ്മും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളാണ് അറസ്റ്റുകൾക്ക് മാർഗരേഖ ആവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ചത്. ഹരജി അടുത്തമാസം അഞ്ചിന് പരിഗണിക്കാമെന്ന് ചീഫ്ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അറിയിച്ചു.


സി.ബി.ഐ, ഇ.ഡി കേസുകൾ 95 ശതമാനവും പ്രതിപക്ഷ പാർട്ടിയിൽപെട്ടവർക്ക് എതിരെയാണെന്ന് ഹരജിക്കാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്‍വി സുപ്രിം കോടതിയിൽ ചൂണ്ടിക്കാട്ടി. നിലവിൽ നടക്കുന്ന കേസുകളെ ഒരുതരത്തിലും സ്വാധീനിക്കാനല്ല ഹരജി സമർപ്പിച്ചിരിക്കുന്നത്. മറിച്ച് ഇനിയുള്ള അറസ്റ്റ്, ജാമ്യം തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ മാർഗരേഖ ഉണ്ടാകണം. ഇ.ഡി, സി.ബി.ഐ എന്നീ കേന്ദ്രഏജൻസികളുടെ അറസ്റ്റുകൾക്കാണ് സുപ്രീം കോടതി മാർഗരേഖ പാർട്ടികൾ ആവശ്യപ്പെടുന്നത്.

പ്രതിപക്ഷ നിരയിൽ രാഷ്ട്രീയഭിന്നതയുണ്ടെങ്കിലും ഹരജിക്കാരായി ഒറ്റക്കെട്ടായാണ് എത്തിയത്. കോൺഗ്രസ്,സി.പി.എം, തൃണമൂൽ കോൺഗ്രസ്,ആം ആദ്മി പാർട്ടി ,ഡി.എം.കെ, സി.പി.ഐ എന്നീ പാർട്ടികൾ ഹരജിക്കാരാണ്.


കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ പ്രധാനമന്ത്രിക്ക് കത്തയച്ചപ്പോൾ കോൺഗ്രസ് ഒപ്പിട്ടിരുന്നില്ല. കേസിൽ പ്രതികളായവർ പോലും ബി.ജെ.പിയിൽ ചേരുമ്പോൾ അവർക്കെതിരായ അന്വേഷണം അവസാനിക്കുകയാണെന്നു സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പ്രസ്താവനയുടെ വെളിച്ചത്തിലാണ് ഹരജി തയാറാക്കിയിരിക്കുന്നത്



TAGS :

Next Story