Quantcast

കേന്ദ്ര ബജറ്റ് നാളെ; പ്രതീക്ഷയിൽ കേരളം

എയിംസ്, അതിവേഗ റെയിൽ അടക്കമുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളം

MediaOne Logo

Web Desk

  • Published:

    31 Jan 2026 6:54 AM IST

കേന്ദ്ര ബജറ്റ് നാളെ;  പ്രതീക്ഷയിൽ കേരളം
X

ന്യൂർൽഹി: 2026-2027 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിന് കാതോർത്ത് രാജ്യം. ധനമന്ത്രി നിർമല സീതാരാമൻ നാളെ പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കും. ഈ വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾക്ക് വേണ്ടി വമ്പൻ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. എയിംസ്, അതിവേഗ റെയിൽ അടക്കമുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളം.

ധനമന്ത്രി നിർമല സീതാരാമൻ തുടർച്ചയായി അവതരിപ്പിക്കുന്ന ഒമ്പതാമത്തെ ബജറ്റാണിത്. എഐ, ഓട്ടോമൊബൈൽ, പ്രതിരോധം, ഇലക്ട്രോണിക്സ്, അടിസ്ഥാന സൗകര്യ വികസനം, റെയിൽവേ, തുടങ്ങിയ മേഖലകള്‍ക്ക് ബജറ്റില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നാണ് പ്രതീക്ഷ. നികുതി മേഖലയിൽ മാറ്റം ഉണ്ടാകണമെന്നാണ് പ്രധാന ആവശ്യം.

അതേസമയം, ഇ ശ്രീധരൻ നിർദേശിച്ച അതിവേഗ റെയിൽപ്പാതയ്ക്കായി ബജറ്റിൽ കേരളത്തിന്‌ വേണ്ടി നീക്കിയിരിപ്പ് ഉണ്ടാകുമെന്നാണ് സൂചന. ഇതിന് പുറമെ ശബരി റെയിൽവേ തുടങ്ങി വിവിധ പദ്ധതികളിലും കേരളം പ്രതീക്ഷയിലാണ്. വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്ര ബജറ്റില്‍ പ്രത്യേക പദ്ധതികള്‍ വേണമെന്നും റബറിന്റെ താങ്ങു വില ഉയയർത്തണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. പ്രത്യേക സാമ്പത്തിക പാക്കേജാണ് കേന്ദ്ര ബജറ്റില്‍ കേരളം പ്രതീക്ഷിക്കുന്ന മറ്റൊരു പ്രഖ്യാപനം. കേന്ദ്രം പലപ്പോഴായി വെട്ടിക്കുറച്ച 21000 കോടി രൂപ പ്രത്യേക പാക്കേജ് ആയി അനുവദിക്കണമെന്നതാണ് ആവശ്യം.

TAGS :

Next Story