അഫ്ഗാനിസ്താനിലെ ഭരണമാറ്റം ഇന്ത്യക്ക് തിരിച്ചടിയാകുമെന്ന് മുൻനയതന്ത്ര ഉദ്യോഗസ്ഥൻ
അഫ്ഗാനിസ്താന്‍ താലിബാൻ പിടിച്ചടക്കുമ്പോൾ ഏറ്റവുമധികം കോട്ടമുണ്ടാകുന്നത് ഇന്ത്യയ്ക്കായിരിക്കുമെന്ന് മുൻനയതന്ത്ര ഉദ്യോഗസ്ഥനും വിദേശകാര്യവിദഗ്ധനുമായ വേണു രാജാമണി.

അഫ്ഗാനിസ്താന്‍ താലിബാൻ പിടിച്ചടക്കുമ്പോൾ ഏറ്റവുമധികം കോട്ടമുണ്ടാകുന്നത് ഇന്ത്യയ്ക്കായിരിക്കുമെന്ന് മുൻനയതന്ത്ര ഉദ്യോഗസ്ഥനും വിദേശകാര്യവിദഗ്ധനുമായ വേണു രാജാമണി. അഫ്ഗാനിലെ പുതിയ സംഭവവികസങ്ങളിൽ ഏറ്റവും സന്തോഷിക്കുന്ന രാജ്യം പാകിസ്താനാണ്. പാകിസ്താന്റെ പിന്തുണയോടെയാണ് താലിബാന്റെ നീക്കം. അത് കൊണ്ട് ഇന്ത്യ ജാഗ്രത പുലർത്തണമെന്നും വേണുരാജാമണി മീഡിയവണിനോട് പറഞ്ഞു.
ഇന്ത്യക്ക് മാത്രമല്ല അഫ്ഗാനിസ്താന്റെ ചുറ്റുപാടുമുള്ള എല്ലാ രാജ്യങ്ങൾക്കും താലിബാന്റെ നീക്കം ബുദ്ധിമുട്ടുണ്ടാക്കും. ലോകത്തെ പ്രധാന രാജ്യങ്ങൾക്കും താലിബാന്റെ നീക്കം പ്രശ്‌നമാണ്. എല്ലാ ഭീകരവാദികൾക്കുമുള്ള അഭയകേന്ദ്രമായിരുന്നു അഫ്ഗാനിസ്താൻ. ആ സാഹചര്യം വീണ്ടും വന്നാൽ ഇന്ത്യയുൾപ്പെടെയുള്ള സമീപ രാജ്യങ്ങളിൽ ഭീകരപ്രവർത്തനം വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
More to Watch:
Next Story
Adjust Story Font
16

