ടിവികെയിലുള്ള സ്ത്രീകൾക്ക് മാത്രമാണോ അന്തസ്സുള്ളത്, മറ്റുള്ളവർക്ക് പാടില്ലെന്നതാണോ പാർട്ടിയുടെ നിലപാട് ?; വിജയിയോട് ചോദ്യവുമായി മേയർ
തനിക്കെതിരായ അധിക്ഷേപ പോസ്റ്റുകൾക്കെതിരെ പെലീസ് കമ്മീഷണർക്ക് പരാതി നൽകി ചെന്നൈ മേയർ ആർ. പ്രിയ

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) നേതാവും മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയിയ്ക്കും അദ്ദേഹത്തിന്റെ പാർട്ടിക്കെതിരെയും ചോദ്യവുമായി ചെന്നൈ മേയർ ആർ. പ്രിയ. തനിക്കെതിരെ ഉയർന്നുവരുന്ന അധിക്ഷേപവും അശ്ലീലവുമായ സമൂഹ മാധ്യമ പോസ്റ്റുകൾക്കെതിരെയായിരുന്നു അവരുടെ ചോദ്യം. പോസ്റ്റുകൾക്കെതിരെ അവർ ചെന്നൈ പെലീസ് കമ്മീഷണർക്ക് പരാതി നൽകി. ഇതിനു പിന്നാലെയായിരുന്നു വിജയിയോടും പാർട്ടിയോടുമുള്ള ചോദ്യം.
ടിവികെയിലുള്ള സ്ത്രീകൾക്ക് മാത്രമാണോ അന്തസ്സുള്ളത്, മറ്റു സ്ത്രീകൾക്കൾക്ക് അന്തസ്സ് ഉണ്ടാകാൻ പാടില്ലെന്നതാണോ പാർട്ടിയുടെ ഔദ്യോഗിക നിലപാടെന്നുമായിരുന്നു മേയർ പങ്കുവെച്ച എക്സ് പോസ്റ്റിലുള്ള ചോദ്യം.
മുമ്പും പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടാകാത്തതിനെത്തുടർന്നാണ് വീണ്ടും പെലീസ് കമ്മീഷണർക്ക് പരാതി നൽകിയിരിക്കുന്നത്. ഉയരുന്ന ഇത്തരം പോസ്റ്റുകൾക്കെതിരെ മന്ത്രിയുടെ ഭാഗത്തുനിന്നും ഒരു പ്രതിരോധവും ഉണ്ടായില്ലെന്ന് പോസ്റ്റിൽ പറയുന്നു. ഒരു പൊതുപ്രവർത്തക എന്ന നിലയിൽ തന്നെ വിമർശിക്കാനുള്ള അവകാശം ജനങ്ങൾക്കുണ്ടെന്നും, എന്നാൽ, ഒരു അശ്ലീലവസ്തു എന്ന നിലയിലാണ് ഈക്കൂട്ടർ അധിക്ഷേപിക്കാൻ ശ്രമിക്കുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
താനൊരു ദളിത് സ്ത്രീയാണെന്നും, തമിഴ്നാടിന്റെ തലസ്ഥാനത്ത് ഉന്നത പദവിയിലിരിക്കുന്ന ഒരു ദളിത് വനിതയ്ക്ക് നേരെയുള്ള ഇത്തരം അതിക്രമങ്ങളെ ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ലെന്നും അവർ പോസ്റ്റിൽ പറയുന്നു. ടിവികെയുടെ ഭരണപരമായ വീഴ്ചകൾ താൻ എപ്പോഴൊക്കെ തുറന്നു പറഞ്ഞിട്ടുണ്ടോ അപ്പോഴൊക്കെ തന്നെ മോശമായി ചിത്രീകരിക്കാൻ ശ്രമമുണ്ടായെന്നും ഇതിനെല്ലാമെതിരെ മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും മേയർ പറയുന്നു. ഭാരതീയ ന്യായ സംഹിത, ഐ.ടി. ആക്ട്, എസ്.സി/എസ്.ടി (അതിക്രമങ്ങൾ തടയൽ) നിയമം, സ്ത്രീകൾക്കെതിരായ പീഡനം തടയുന്നതിനുള്ള നിയമം തുടങ്ങിയ വിവിധ നിയമപ്രകാരമാണ് മേയർ നിലവിൽ പെലീസ് കമ്മീഷണർക്ക് പരാതി നൽകിയിരിക്കുന്നത്.
തഞ്ചാവൂരിൽ കാവേരി വിഷയത്തിൽ ഡിഎംകെ നടത്തിയ പ്രതിഷേധത്തിനിടെ നടി തൃഷയെ മുഖ്യമന്ത്രി വിജയുമായി ബന്ധപ്പെടുത്തി ഉദയനിധി സ്റ്റാലിൻ ദ്വയാർഥ പരാമർശം നടത്തിയെന്ന ആരോപണത്തിൽ പ്രതിപക്ഷ നേതാവ് ഉദയനിധിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിന് പിന്നാലെ, സ്ത്രീകളെ അപമാനിക്കുന്നതിനെതിരെ ആരുടെയും പേരെടുത്തുപറയാതെ വിജയ് പ്രതികരിച്ചിരുന്നു.
நான் பொது வாழ்வில் இருக்கிறேன் என்ற ஒரே காரணத்திற்க்காக என்னை பற்றி ஆபாசமாகப் பேசுவதும், என்னை இழிவாக தொடர்ந்து பேசுவதும் தான் த.வெ.க அரசின் கொள்கையா?
ஏன் பெண்கள் பொது வாழ்க்கையில் ஈடுபட கூடாதா?
மாண்புமிகு முதலமைச்சர் அவர்களே,
த.வெ.க virtual warriors என்று சொல்லிக்கொண்டு,
Virtual abusers உருவாக்குவது நியாயமா?
என்மீது, தொடுக்கப்பட்ட அத்தனை, ஆபாச, கேலி இழி செயலுக்கும் தலைமை காவல் நிலையத்தில் புகாரளித்தும் உரிய நடவடிக்கை இல்லையே ஏன்?
கொள்கை ரீதியாக எதிர்காமல் இப்படி ஆபாச ரீதியாக பெண்களை சித்தரிப்பது எந்த வகையில் நியாயம்?
த.வெ.க வை சேர்ந்த பெண்களுக்கு மட்டும் தான் மாண்பு உள்ளதா?
இல்லை மற்ற பெண்களுக்கு மாண்பு இருக்க கூடாது என்பது தான் த.வெ.கா. அரசின் நிலைபாடா?
— Priya (@PriyarajanDMK) October 20, 2026
Adjust Story Font
16

