Quantcast

മിയ മുസ്‌ലിംകളെ കുറിച്ചുള്ള വിദ്വേഷ പരാമർശം; ഹിമന്ത ബിശ്വ ശര്‍മയ്ക്കെതിരായ ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രിംകോടതി

സിപിഐ ഉൾപ്പെടെ നല്‍കിയ ഹരജിയിലാണ് നടപടി

MediaOne Logo

Web Desk

  • Updated:

    2026-02-16 10:00:47.0

Published:

16 Feb 2026 3:21 PM IST

മിയ മുസ്‌ലിംകളെ കുറിച്ചുള്ള വിദ്വേഷ പരാമർശം; ഹിമന്ത ബിശ്വ ശര്‍മയ്ക്കെതിരായ ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രിംകോടതി
X

ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ മുസ്‌ലിം വിരുദ്ധ വീഡിയോയ്ക്കെതിരായ ഹരജി നേരിട്ട് പരിഗണിക്കാന്‍ വിസമ്മതിച്ച് ചീഫ് ജസ്റ്റിസ്. എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ സുപ്രിംകോടതി നിർദേശം.

സിപിഐ ഉൾപ്പെടെ നല്‍കിയ ഹരജിയിലാണ് നടപടി. ഹൈക്കോടതി ജഡ്ജിമാരുടെ ആത്മവീര്യം തകര്‍ക്കരുതെന്നും ഹരജി നേരിട്ട് പരിഗണിക്കാന്‍ മതിയായ കാരണങ്ങളില്ലെന്നും സുപ്രിംകോടതി.

തിൻസുകിയ ജില്ലയിലെ ദിഗ്ബോയിയിൽ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വിവാദ പ്രസ്താവന നടത്തിയത്. മിയ വിഭാഗക്കാരെ ഉപദ്രവിക്കാനും അവർക്കെതിരെ വിവേചനം കാണിക്കാനും വോട്ടർ പട്ടികയിൽ നിന്ന് അവരുടെ പേരുകൾ നീക്കം ചെയ്യാനും അദ്ദേഹം ആഹ്വാനം ചെയ്തു. 'മിയാ ജനതയെ ദുരിതത്തിലാക്കുക എന്നതാണ് എന്റെ ജോലി' എന്ന് ഹിമന്ത പറഞ്ഞിരുന്നു. മിയ മുസ്‌ലിംകളെ ഏത് വിധേനയും ബുദ്ധിമുട്ടിക്കണം. അവരുടെ റിക്ഷയിൽ കയറിയാൽ കൂലി അഞ്ച് രൂപയാണെങ്കിൽ അവർക്ക് നാല് രൂപ മാത്രം നൽകുക. ബുദ്ധിമുട്ടുകൾ നേരിട്ടാൽ മാത്രമേ അവർ അസം വിട്ടു പോകൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു. മിയാ വിഭാഗക്കാർക്കെതിരെ വോട്ടർ പട്ടികയിൽ വ്യാപകമായി ആക്ഷേപങ്ങൾ (Objections) ഫയൽ ചെയ്യാൻ ബിജെപി പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഹിമന്ത പറഞ്ഞു.

TAGS :

Next Story