Quantcast

മാർപാപ്പ ഇന്ത്യയിലെത്തുമെന്ന് മോദിയുടെ ഉറപ്പ്; ക്രിസ്ത്യൻ സഭകളുടെ പിന്തുണ തേടി ക്രിസ്‌മസ്‌ വിരുന്ന്

മണിപ്പൂരോ മറ്റ് രാഷ്ട്രീയ വിഷയങ്ങളോ വിരുന്നിൽ ചർച്ചയായില്ല

MediaOne Logo

Web Desk

  • Updated:

    2023-12-25 13:59:04.0

Published:

25 Dec 2023 10:29 AM GMT

മാർപാപ്പ ഇന്ത്യയിലെത്തുമെന്ന് മോദിയുടെ ഉറപ്പ്; ക്രിസ്ത്യൻ സഭകളുടെ പിന്തുണ തേടി ക്രിസ്‌മസ്‌ വിരുന്ന്
X

ഡൽഹി: ക്രിസ്ത്യൻ സഭകളിലെ മതമേലധ്യക്ഷന്മാരെയും പ്രമുഖരെയും ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്മസ് വിരുന്ന്. ക്രൈസ്തവ വിഭാഗത്തെ ബിജെപിയുമായി ചേർത്തു നിർത്തുന്നതിന്റെ ഭാഗമായി കൂടിയാണ് സ്നേഹവിരുന്ന് ഒരുക്കിയത്. വലിയ പ്രതീക്ഷകൾ നൽകുന്ന ഒത്തുകൂടലായിരുന്നുവെന്നും രാഷ്ട്രീയ വിഷയങ്ങൾ ചർച്ചയായില്ലെന്നും ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു.

ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ ഡൽഹിയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ചു. മാർപാപ്പ അടുത്ത വർഷം പകുതിയോടെയോ 2025 ആദ്യമോ ഇന്ത്യയിൽ എത്തുമെന്ന പ്രതീക്ഷ മോദി പങ്കുവച്ചു.

ബിഷപ്പ് അനിൽ കൂട്ടോ, ബിഷപ്പ് പോൾ സ്വരൂപ്, ജോയ് ആലുക്കാസ്, പോൾ മുത്തൂറ്റ്, അഞ്ജു ബോബി ജോർജ്, ടെസി തോമസ് (ശാസ്ത്രജ്ഞ), ജെനീലിയ ഡിസൂസ (നടി), അനൂപ് ആന്റണി ജോസഫ് തുടങ്ങി 56 പ്രമുഖ വ്യക്തികളാണ് വിരുന്നിൽ പങ്കാളികളായത്.

ക്രൈസ്തവർ രാജ്യത്തിന് നൽകുന്നത് നിസ്തുല സേവനമെന്ന് മോദി പറഞ്ഞു. വികസനത്തിന്റെ ഗുണം എല്ലാവരിലും എത്തിക്കാനാണ് ശ്രമം. വികസനത്തിന്റെ ഗുണം എല്ലാവരിലും എത്തിക്കാനാണ് ശ്രമമെന്നും ക്രിസ്ത്യൻ സഭകൾ അതിന് പിന്തുണ നൽകണമെന്നും മോദി ആവശ്യപ്പെട്ടു.

എന്നാൽ മോദിയുടെ ക്രിസ്മസ് വിരുന്നിനെ വിമർശിച്ച് സിപിഐ രംഗത്തെത്തി. മോദിയുടെ വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർ മണിപ്പൂരിലെ കുറിച്ച് ചോദിക്കണമായിരുന്നു എന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞു. വിരുന്നിനു പിന്നിലെ രാഷ്ട്രീയ അജണ്ട മനസിലാകുമെന്നും അദ്ദേഹം വിമർശിച്ചു.

TAGS :

Next Story