സി. ജെ റോയിയുടെ സംസ്കാരം ഇന്ന്
ബംഗളൂരുവിലെ ബനാർകട്ടയിലാണ് സംസ്കാരം നടക്കുക

ബംഗളൂരു: ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ റെയ്ഡിനിടെ ആത്മഹത്യ ചെയ്ത കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാൻ സി. ജെ റോയിയുടെ സംസ്കാരം ഇന്ന്. ബംഗളൂരുവിലെ ബനാർകട്ടയിലാണ് സംസ്കാരം നടക്കുക.
രാവിലെ 10 മണി മുതൽ പൊതുദർശനമുണ്ടാകും. ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ ഭീഷണിയെ തുടർന്നാണ് റോയി മരിച്ചതെന്നാണ് കുടുംബത്തിൻ്റെ പരാതി. ഡിഐജി വംശീകൃഷ്ണയുടെ നേതൃത്വത്തിലുഉള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
റോയിയുടെ സഹപ്രവർത്തകരിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. ഐടി ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തി. ഐടി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ശാസ്ത്രീയ തെളിവുകൾ കണ്ടെത്താൻ റോയിയുടെ ഫോൺ ഉൾപ്പെടെ പരിശോധിക്കും. വെടിയുണ്ടയുടെ ഫോറൻസിക് പരിശോധന ആരംഭിച്ചു.
Next Story
Adjust Story Font
16

