Quantcast

അണപൊട്ടി ആവേശം,സുരക്ഷാ വലയം ഭേദിച്ച് പ്രവർത്തകർ തള്ളിക്കയറി; അഖിലേഷ് യാദവിന്റെ റാലിയിൽ സംഘർഷം

ഉത്തർപ്രദേശിലെ ലാൽഗഞ്ചിലാണ് ആണ് സംഘർഷമുണ്ടായത്

MediaOne Logo

Web Desk

  • Updated:

    2024-05-21 13:15:00.0

Published:

21 May 2024 5:03 PM IST

അണപൊട്ടി ആവേശം,സുരക്ഷാ വലയം ഭേദിച്ച് പ്രവർത്തകർ തള്ളിക്കയറി; അഖിലേഷ് യാദവിന്റെ റാലിയിൽ സംഘർഷം
X

ലഖ്നൗ: സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ റാലിയിൽ സംഘർഷം. റാലിയില്‍ വന്‍ തിക്കും തിരക്കുമുണ്ടായതാണ് സംഘര്‍ഷത്തിലേക്ക് എത്തിച്ചത്. ബാരിക്കേഡുകള്‍ മറികടന്ന് നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ അഖിലേഷിന്റെ അരികിലേക്ക് അടുത്തു. തിരക്ക് നിയന്ത്രണാതീതമായതോടെ പൊലീസ് ലാത്തി വീശി.

കഴിഞ്ഞദിവസം ആൾക്കൂട്ടത്തിന്റെ ആവേശം അതിരുവിട്ടതോടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗം ഒഴിവാക്കി രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും വേദി വിട്ടിരുന്നു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. ഇൻഡ്യാ സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയാണ് സംഭവം. ആളുകൾ വേദിക്കു സമീപത്തേക്ക് കൂട്ടത്തോടെ ഒഴുകിയെത്തുകയും സ്ഥിതിഗതികൾ നിയന്ത്രണാതീതമാവുകയും ചെയ്തതോടെയാണ് ഇരു നേതാക്കളും പ്രസംഗിക്കാൻ പോലും നിൽക്കാതെ വേദി വിട്ടത്.

TAGS :

Next Story