Quantcast

മണിപ്പൂരിൽ സംഘർഷം തുടരുന്നു; മെയ്‌തെയ് നേതാവ് അറസ്റ്റിൽ

അരംബായ് തെങ്കോൽ നേതാവിനെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2025-06-11 08:03:44.0

Published:

11 Jun 2025 11:40 AM IST

manipur violence,manipur violence latest news,india
X

ഇംഫാൽ: മണിപ്പൂരിൽ സംഘർഷാവസ്ഥ തുടരുകയാണ്. ഇതിനിടെ ഒരു മെയ്തെയ് നേതാവ് അറസ്റ്റിലായി. സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്ത കേസിൽ ബോയ്നാവോ പംഗെയ്ജാമിനെയാണ് അറസ്റ്റ് ചെയ്തത്.

ഇംഫാലിലെ പ്രതിഷേധത്തിനിടെ ഉണ്ടായ അക്രമത്തിൽ 19 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. അരംബായ് തെങ്കോൽ നേതാവിനെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. നേരത്തെ അരംബായ് തെങ്കോൽ നേതാവിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധമുണ്ടായിരുന്നു. തീവ്ര മെയ്‌തെയ് വിഭാഗമാണ് അരംബായ് തെങ്കോൽ. അഞ്ചു ജില്ലകളിൽ ഇന്റർനെറ്റ് നിരോധമടക്കമുള്ളവ തുടരുകയാണ്.

2023 മെയ് മുതൽ മണിപ്പൂരിൽ മെയ്തെയ്-കുകി വിഭാഗങ്ങൾ തമ്മിൽ വംശീയ കലാപം നടക്കുകയാണ്. മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെച്ചതിനെ തുടർന്ന് ഈ വർഷം ഫെബ്രുവരിയിൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരുന്നു. സംഘർഷത്തിൽ ഇതുവരെ 260ൽ കൂടുതൽ ആളുകൾ മരിക്കുകയും നൂറുകണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

TAGS :

Next Story