Quantcast

കോച്ചിങ് സെന്ററിലേക്ക് പോയ 14കാരിയെ ബലാത്സം​ഗം ചെയ്തു; 19കാരനും കൂട്ടാളിയും അറസ്റ്റിൽ

രണ്ട് കൂട്ടുകാരെ പുറത്ത് കാവലിരുത്തിയായിരുന്നു ബലാത്സം​ഗം.

MediaOne Logo

Web Desk

  • Published:

    17 Sept 2023 11:42 AM IST

Class 10 Student Raped By 19-Year-Old Schoolmate In Rajasthan
X

ജയ്പൂർ: കോച്ചിങ് സെന്ററിലേക്ക് പോയ പെൺകുട്ടിയെ സുഹൃത്തിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സം​ഗം ചെയ്ത് 19കാരൻ. രാജസ്ഥാനിലെ ബാരൻ ജില്ലയിലാണ് സംഭവം. രണ്ട് കൂട്ടുകാരെ പുറത്ത് കാവലിരുത്തിയായിരുന്നു ബലാത്സം​ഗം. സംഭവത്തിൽ വിക്രം (19), സുഹൃത്ത് ചന്ദ്രപ്രകാശ് (21) എന്നീ പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. പെൺകുട്ടി പഠിക്കുന്ന സ്‌കൂളിലെ മുൻ വിദ്യാർഥിയായ വിക്രം, കോച്ചിങ് സെന്ററിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും രണ്ട് സുഹൃത്തുക്കളെ ഗേറ്റിന് മുന്നിൽ കാവലിരുത്തിയ ശേഷം ബലാത്സംഗം ചെയ്യുകയുമായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.

സുഹൃത്ത് ചന്ദ്രപ്രകാശിനൊപ്പം ബൈക്കിൽ പോവുകയായിരുന്ന വിക്രം, താൻ കോച്ചിങ് സെന്ററിലേക്ക് പോകുമ്പോൾ വഴിയിൽ തടഞ്ഞുനിർത്തുകയായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു. പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ കോച്ചിങ് സെന്ററിൽ ആക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റുകയും രാംനഗറിലെ മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.

അവിടെ വച്ച് ബലാത്സംഗം ചെയ്ത പ്രതി, സംഭവം മറ്റാരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ചന്ദ്രപ്രകാശും തനിക്ക് അറിയാത്ത മറ്റൊരു സുഹൃത്തും വാതിലിനു പുറത്ത് കാവൽ നിന്നിരുന്നതായി പെൺകുട്ടി പൊലീസ് നൽകിയ മൊഴിയിൽ പറയുന്നു.

വെള്ളിയാഴ്ച വൈകുന്നേരം ആന്റ പൊലീസ് സ്റ്റേഷനിനിലെത്തി പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് പ്രതികൾക്കെതിരെ കൂട്ടബലാത്സംഗത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ മൂന്നാം പ്രതിയെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് ഡിഎസ്പി വിജയകുമാർ പറഞ്ഞു.

TAGS :

Next Story