Quantcast

'കേന്ദ്ര ഏജൻസികൾ പൗരൻമാരെ അപകീർത്തിപ്പെടുത്തുന്നത് തടയണം'; സുപ്രിംകോടതി ചീഫ് ജസ്റ്റിസിനോട് മമത

കൊൽക്കത്ത ഹൈക്കോടതിയുടെ ജൽപായ്ഗുരിയിലുള്ള സർക്യൂട്ട് ബെഞ്ചിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലായിരുന്നു മമതയുടെ പരാമർശം

MediaOne Logo

അഹമ്മദലി ശര്‍ഷാദ്

  • Updated:

    2026-01-18 11:59:25.0

Published:

18 Jan 2026 4:23 PM IST

കേന്ദ്ര ഏജൻസികൾ പൗരൻമാരെ അപകീർത്തിപ്പെടുത്തുന്നത് തടയണം; സുപ്രിംകോടതി ചീഫ് ജസ്റ്റിസിനോട് മമത
X

കൊൽക്കത്ത: കേന്ദ്ര ഏജൻസികൾ ബംഗാളിലെ ജനങ്ങളെ മനപ്പൂർവം അപകീർത്തിപ്പെടുത്തുന്നത് തടയണമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി. രാജ്യത്തിന്റെ ഭരണഘടന, ജനാധിപത്യം, നീതിന്യായം എന്നിവ സംരക്ഷിക്കണമെന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനോട് മമത അഭ്യർഥിച്ചു. തെരഞ്ഞെടുപ്പ് കൺസൾട്ടൻസി സ്ഥാപനമായ ഐ-പാക്കിന്റെ ഓഫീസിൽ ഇഡി നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പോരാട്ടം മുറുകുന്നതിനിടെയാണ് മമതയുടെ ആവശ്യം.

കൊൽക്കത്ത ഹൈക്കോടതിയുടെ ജൽപായ്ഗുരിയിലുള്ള സർക്യൂട്ട് ബെഞ്ചിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലായിരുന്നു മമതയുടെ പരാമർശം. സുപ്രിംകോടതി ചീഫ് ജസ്റ്റിസ്, കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് തുടങ്ങിയ ജഡ്ജിമാരും അഭിഭാഷകരും ചടങ്ങിൽ പങ്കെടുത്തിരുന്നു.

''ചീഫ് ജസ്റ്റിസിനോടും എല്ലാ ജഡ്ജിമാരോടും ഒരു അഭ്യർഥനയുണ്ട്. ദയവായി ജനങ്ങളെ സംരക്ഷിക്കൂ. ജനാധിപത്യം, നീതിന്യായം, രാജ്യം, ഭരണഘടന എന്നിവയെ സംരക്ഷിക്കൂ. നീതിന്യായ വ്യവസ്ഥക്ക് മുകളിൽ മറ്റൊന്നുമില്ല. കോടതിവിധി പറയുന്നതിന് മുമ്പ് മാധ്യമവിചാരണകൾ ഉണ്ടാകരുത്. ജനങ്ങളെ കളങ്കപ്പെടുത്താനുള്ള പ്രവണതയാണിത്. ജനങ്ങളെ മനപ്പൂർവം അപകീർത്തിപ്പെടുത്താനാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നത്''- മമത പറഞ്ഞു.

ഫെബ്രുവരി എട്ടിനാണ് ഐ-പാക് ഓഫീസിലും ഡയറക്ടർ പ്രതിക് ജയിനിന്റെ വീട്ടിലും ഇഡി റെയ്ഡ് നടത്തിയത്. റെയ്ഡിനിടെ ഓഫീസിലെത്തിയ മമത അവിടെ നിന്ന് രേഖകളെടുത്ത് മടങ്ങിയിരുന്നു. തങ്ങളുടെ പാർട്ടി സ്ഥാനാർഥികളെ കുറിച്ചുള്ള വിവരങ്ങൾ ചോർത്താനാണ് ഇഡിയുടെ ശ്രമം എന്നായിരുന്നു മമതയുടെ ആരോപണം.

TAGS :

Next Story