'കോക്രോച്ച് ഈസ് ബാക്ക്'; പുതിയ എക്സ് അക്കൗണ്ടിലും അതിവേഗം വളര്‍ന്ന് കോക്രോച്ച് ജനതാ പാർട്ടി
നീറ്റ് യുജി പരീക്ഷാ ക്രമക്കേടിനെതിരെയുള്ള പോരാട്ടത്തിലേക്കാണ് കോക്രോച്ച് ജനതാ പാർട്ടി നീങ്ങുന്നത്

ന്യൂഡല്‍ഹി: എക്സ് അക്കൗണ്ടിന് പൂട്ടിയിട്ടും അതിവേഗത്തിൽ വളർന്ന് കോക്രോച്ച് ജനതാ പാർട്ടി. 'കൊക്രോച്ച് ഈസ് ബാക്ക്' എന്ന പുതിയ അക്കൗണ്ടിൽ ഫോളോവേഴ്സിന്‍റെ എണ്ണം 80,000 പിന്നിട്ടു. രാജ്യത്തെ തൊഴിലില്ലായ്മക്കെതിരെയും യുവാക്കൾ നേരിടുന്ന പ്രതിസന്ധിക്കെതിരെയും ശക്തമായി പോരാടാനാണ് സിജെപിയുടെ നീക്കം.
കാരണം കാണിക്കാതെ എക്സ് അക്കൗണ്ട് മരവിപ്പിച്ചെങ്കിലും ശക്തമായി തിരിച്ചുവരികയാണ് സിജെപി. നീറ്റ് യുജി പരീക്ഷാ ക്രമക്കേടിനെതിരെയുള്ള പോരാട്ടത്തിലേക്കാണ് കോക്രോച്ച് ജനതാ പാർട്ടി നീങ്ങുന്നത്. പരീക്ഷാക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവെക്കണമെന്ന് സിജെപി ആവശ്യപ്പെട്ടു.
ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടിക്കെട്ടാൻ ചിലർ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. മൂന്ന് തവണയാണ് അക്കൗണ്ട് ഹാക്ക് ചെയ്യാനുള്ള ശ്രമം നടന്നത്. ബിജെപി ഇൻസ്റ്റഗ്രാം അക്കൗണ്ടിനെ ബഹുദൂരം പിന്നിലാക്കി കോക്രോച്ച് പാർട്ടിയുടെ ഫോളോവേഴ്സ് 17.6 മില്യണിലെത്തി. എക്സ് അക്കൗണ്ട് പൂട്ടിയതിന് പിന്നാലെ കടുത്ത വിമർശനമാണ് കേന്ദ്രസർക്കാരിനെതിരെ ഉയരുന്നത്. പാറ്റകളെ കേന്ദ്രം ഭയപ്പെടുന്നത് എന്തിനെന്ന ചോദ്യവും ശക്തമായിട്ടുണ്ട്. എന്നാൽ അഴിമതി ആരോപണത്തിൽ മുങ്ങിയ ആം ആദ്മി പാർട്ടിയാണ് കോക്രോച്ചിന് പിന്നിൽ എന്ന് ബിജെപി വാദിച്ചു. ബിജെപിയുടെ താമര കോക്രോച്ചുകൾ കാർന്നുതിന്നുവെന്ന പരിഹാസവും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Adjust Story Font
16

