Quantcast

വെള്ളവും വെളിച്ചവും നിഷേധിച്ചിട്ടും പിന്മാറാതെ ഡൽഹിയിൽ പാറ്റകളുടെ സമരം

വെള്ളവും വെളിച്ചവും ബ്രിട്ടീഷുകാർ പോലും നിഷേധിച്ചിട്ടില്ലെന്ന് അഭിജിത് ദീപ്കെ വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    20 Jun 2026 8:43 PM IST

വെള്ളവും വെളിച്ചവും നിഷേധിച്ചിട്ടും പിന്മാറാതെ ഡൽഹിയിൽ പാറ്റകളുടെ സമരം
X

ഡൽഹി: വെള്ളവും വെളിച്ചവും നിഷേധിച്ചിട്ടും മൊബൈൽ ഫോൺ വെളിച്ചത്തിൽ ഡൽഹി ജന്തര്‍ മന്തറിലെ സമരം തുടര്‍ന്ന് കോക്രോച്ച് ജനത പാര്‍ട്ടി. പൊലീസ് അറസ്റ്റ് ചെയ്യാൻ വരുന്നുണ്ടെന്നും പ്രതിഷേധ സ്ഥലത്ത് കുടിവെള്ളം അനുവദിക്കുന്നില്ലെന്നും സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.

വെള്ളവും വെളിച്ചവും ബ്രിട്ടീഷുകാർ പോലും നിഷേധിച്ചിട്ടില്ലെന്ന് അഭിജിത് ദീപ്കെ വ്യക്തമാക്കി. ജന്തർ മന്തറിലെ സമരം ഉടൻ അവസാനിപ്പിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. സമരം ചെയ്യാൻ പകരം സ്ഥലം നൽകിയാൽ അവസാനിപ്പിക്കാമെന്നായിരുന്നു സിജെപിയുടെ നിലപാട്. വെള്ളവും വെളിച്ചവും നിഷേധിക്കുന്ന ഡൽഹി പൊലീസിനെതിരേ സമൂഹമാധ്യമങ്ങൾ വഴി പ്രതിഷേധിക്കാൻ ദീപ്കെ ആഹ്വാനം ചെയ്തു.

ജന്തര്‍ മന്തറിൽ പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ഒൻപത് മണിമുതൽ മുതൽ അഞ്ചുവരെ പ്രതിഷേധിക്കാൻ അല്ല വന്നതെന്നും പൊലീസ് ഭീഷണിയിൽ മുട്ടുമടക്കില്ലെന്നും സിജെപി വക്താവ് സൗരവ് ദാസ് പറഞ്ഞു.ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുന്നതുവരെ താൻ വേദി വിടില്ലെന്ന് അഭിജീത് ദിപ്കെ പറഞ്ഞു.

TAGS :

Next Story