ബംഗളൂരുവില്‍ കോളജ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തു;അധ്യാപകരും കൂട്ടാളിയും അറസ്റ്റില്‍
മറാത്തഹള്ളി പൊലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടി നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്

മംഗളൂരു: ബംഗളൂരുവില്‍ വിദ്യാര്‍ത്ഥിനിയെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തു എന്ന കേസില്‍ മംഗളൂരു മൂഡ്ബിദ്രിയിലെ കോളജിലെ രണ്ട് അധ്യാപകരേയും അവരുടെ സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. മറാത്തഹള്ളി പൊലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടി നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
അക്കാദമിക് കുറിപ്പുകള്‍ പങ്കുവെക്കുന്നതിന്റെ മറവില്‍ പ്രതികള്‍ വിദ്യാര്‍ത്ഥിനിയുമായി അടുപ്പം വളര്‍ത്തിയതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ബ്ലാക്ക് മെയിലിംഗും ആവര്‍ത്തിച്ചുള്ള ലൈംഗികാതിക്രമങ്ങളും നടന്നു. അറസ്റ്റിലായവരില്‍ ഫിസിക്‌സ് അദ്ധ്യാപകന്‍ നരേന്ദ്ര, ബയോളജി അധ്യാപകന്‍ സന്ദീപ്, അവരുടെ സുഹൃത്ത് അനൂപ് എന്നിവരാണ് അറസ്റ്റിലായത്.
നരേന്ദ്ര വിദ്യാര്‍ത്ഥിനിയുമായി സൗഹൃദത്തിലാകുകയും ചാറ്റുകള്‍ വഴി പതിവായി ആശയവിനിമയം നടത്തുകയും ചെയ്തതോടെയാണ് പീഡനം ആരംഭിച്ചത്. വിദ്യാര്‍ത്ഥിനി ബംഗളൂരുവിലേക്ക് മാറിയതിനുശേഷവും നരേന്ദ്ര ബന്ധം തുടരുകയും ഒടുവില്‍ മാറാത്തഹള്ളിയിലെ തന്റെ സുഹൃത്തിന്റെ വാടക മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തുവെന്നാണ് പരാതി.
ബയോളജി അധ്യാപകന്‍ സന്ദീപ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി എതിര്‍ത്തപ്പോള്‍ മുന്‍ സംഭവത്തിലെ ഫോട്ടോകളും വീഡിയോകളും ഉപയോഗിച്ച് അയാള്‍ അവളെ ബ്ലാക്ക് മെയില്‍ ചെയ്യുകയും പിന്നീട് ബലാത്സംഗം ചെയ്യാന്‍ തുടങ്ങുകയും ചെയ്തു. സുഹൃത്തും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. രണ്ടാമത്തെ ആക്രമണം നടന്ന ഫ്‌ലാറ്റ് അനൂപിന്റേതായിരുന്നു.
തുടക്കത്തില്‍ പീഡനത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ഭയന്നിരുന്ന വിദ്യാര്‍ത്ഥിനി ഒടുവില്‍ സ്ഥിതി വഷളായതോടെ മാതാപിതാക്കളോട് തുറന്നു പറഞ്ഞു. മാതാപിതാക്കള്‍ വനിത കമ്മീഷനിലേക്ക് കൊണ്ടുപോയി, അവിടെ കൗണ്‍സിലിംഗ് നല്‍കി, തുടര്‍ന്ന് പൊലീസില്‍ ഔദ്യോഗികമായി പരാതി നല്‍കി.
മാറത്തഹള്ളി പൊലീസ് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്യുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
Adjust Story Font
16

