Quantcast

അടുത്ത വര്‍ഷമാദ്യം അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ്: ഒരുക്കങ്ങളിലേക്ക് കടന്ന് കമ്മീഷന്‍

മുന്നൊരുക്കത്തിൻ്റെ ഭാഗമായി യുപിയിലും ഗോവയിലും വോട്ടിങ് യന്ത്രം നിര്‍മിക്കുന്ന സ്ഥാപനങ്ങളായ ബിഇഎല്ലിലെയും ഇസിഐഎല്ലിലെയും ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി

MediaOne Logo

Web Desk

  • Published:

    2 Sept 2026 3:56 PM IST

Commission Begins Preparations Assembly Elections in Five States
X

ന്യൂഡല്‍ഹി: അടുത്ത വര്‍ഷമാദ്യം അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കേണ്ട നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലേക്ക് കടന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. യുപി, ഗോവ, മണിപ്പൂര്‍, പഞ്ചാബ്, ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളാണ് 2027 ആദ്യപകുതിയില്‍ നടക്കേണ്ടത്.

മുന്നൊരുക്കത്തിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലും ഗോവയിലും വോട്ടിങ് യന്ത്രം നിര്‍മിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ ബിഇഎല്ലിലെയും ഇസിഐഎല്ലിലെയും എന്‍ജിനീയര്‍മാരെത്തി പരിശോധന നടത്തി. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ മോക്ക് പോളിങ്ങും നടത്തി.

403 അംഗ ഉത്തര്‍പ്രദേശ് നിയമസഭയുടെ കാലാവധി 2027 മേയ് 22നാണ് അവസാനിക്കുക. മണിപ്പൂര്‍ (60 അംഗങ്ങള്‍), ഗോവ (40 അംഗങ്ങള്‍), പഞ്ചാബ് (117 അംഗങ്ങള്‍), ഉത്തരാഖണ്ഡ് (70 അംഗങ്ങള്‍) നിയമസഭകളുടെ കാലാവധി മാര്‍ച്ചില്‍ അവസാനിക്കും. പഞ്ചാബ് ഒഴികെ മറ്റെല്ലാം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്.

2027 നവംബറില്‍ ഹിമാചല്‍പ്രദേശിലും ഡിസംബറില്‍ ഗുജറാത്തിലും നിയമസഭകളുടെ കാലാവധി അവസാനിക്കും. അതിനാല്‍ 2027ല്‍ ഇവിടെയും തിരഞ്ഞെടുപ്പ് നടക്കണം.

TAGS :

Next Story