Quantcast

ഉദയനിധി സ്റ്റാലിനെതിരെ ബിഹാറിലും പരാതി; ബാറ്റിങ്ങിൽ ഇന്ത്യയെ ഞെട്ടിച്ച് നേപ്പാൾ; അറിയാം ഇന്നത്തെ എക്സ് ട്രെൻഡിങ്ങുകള്‍..

തമിഴ്നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ സനാതനധർമ വിരുദ്ധ പരാമർശത്തിനെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

MediaOne Logo

Web Desk

  • Updated:

    2023-09-04 15:10:30.0

Published:

4 Sep 2023 3:06 PM GMT

Udayanidhi Stalin, sanadhana dharama,  Nepal,  India, nepal vs india, latest malayalam news, ഉദയനിധി സ്റ്റാലിൻ, സനാതന ധർമ്മം, നേപ്പാൾ, ഇന്ത്യ, നേപ്പാൾ vs ഇന്ത്യ, ഏറ്റവും പുതിയ മലയാളം വാർത്തകൾ
X

സനാതന ധർമ പരാമർശം; ഉദയനിധി സ്റ്റാലിനെതിരെ ബിഹാറിലും പരാതി

തമിഴ്നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ ബിഹാറിലും പരാതി. മുസഫർപൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് പരാതി നൽകിയത്. അഭിഭാഷകൻ സുധീർ കുമാർ ഓജെയാണ് പരാതി നൽകിയത്. ഹിന്ദു സനാതന ങ്ങളെ വ്രണപ്പെടുത്തുന്നതാണ് ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന. രാഷ്ട്രീയ നേട്ടങ്ങൾക്കായി സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുകയാണെന്നും പരാതിയിൽ പറയുന്നു. ഉദയനിധി സ്റ്റാലിനും പിതാവ് എം കെ സ്റ്റാലിനും എതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തിലാണ് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ മകനും തമിഴ്നാട് മന്ത്രിസഭാ അംഗവുമായ ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തിന് എതിരെ സംസാരിച്ചത്. സനാതന ധർമത്തെ പ്രതിരോധിക്കുകയല്ല തുടച്ച് നീക്കുകയാണ് വേണ്ടത്. ഡെങ്കി പോലെ, കൊറോണ പോലെ ഇത് തുടച്ച് നീക്കണമെന്നായിരുന്നു ഉദയനിധി പറഞ്ഞത്.

ഈ പരാമർശത്തിന് എതിരെയാണ് സുപ്രിംകോടതി അഭിഭാഷകനായ വിനീത് ജിൻഡാൽ ഡൽഹി പൊലീസിൽ പരാതി നൽകിയത്. മതനിന്ദ ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. തൻ്റെ നിലപാടിൽ മാറ്റം ഇല്ലെന്നും കോടതിയിൽ ഇത് തെളിയിക്കുമെന്നും ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി. ഉദയനിധി സ്റ്റാലിൻ മാപ്പ് പറയണമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ ആവശ്യപ്പെട്ടിരുന്നു.

സനാതന ധർമ വിരുദ്ധ പരാമർശം 'ഇൻഡ്യ' സഖ്യത്തിന് എതിരെ ആയുധമാക്കാൻ ബിജെപി

ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ പരാമർശത്തിൽ പ്രതിപക്ഷ നേതാക്കൾ മിണ്ടുന്നില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഡിഎംകെ സനാതന ധർമ വിശ്വാസികളെ അവഹേളിച്ചെന്നും രാഹുൽ ഗാന്ധിക്കും മല്ലികാർജ്ജുൻ ഖാർഗെയ്ക്കും സോണിയ ഗാന്ധിക്കും ഒന്നും പറയാനില്ലെന്നും രാജ്നാഥ് സിം​ഗ് രാജസ്ഥാനിൽ പറഞ്ഞു. ഉദയനിധി സ്റ്റാലിൻ്റെ സനാതന ധർമ വിരുദ്ധ പരാമർശം 'ഇൻഡ്യ' സഖ്യത്തിന് എതിരെ ആയുധമാക്കുകയാണ് ബിജെപി. സഖ്യ കക്ഷിയുടെ അഭിപ്രായം തന്നെയാണോ മറ്റുള്ളവർക്കെന്ന ചോദ്യമാണ് ബിജെപിയുടെ നേതാക്കൾ 'ഇൻഡ്യ' സഖ്യത്തിലെ കോൺഗ്രസ് ഉൾപ്പടെയുള്ള കക്ഷികളോട് ഉന്നയിക്കുന്നത്.

ഒരു വിഭാഗത്തെയും വേദനിപ്പിക്കുന്ന പ്രസ്താവനകൾ പാടില്ല; ഉദയനിധിക്കെതിരെ മമത ബാനർജി

തമിഴ്നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ സനാതനധർമ വിരുദ്ധ പരാമർശത്തിനെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഒരു വിഭാഗത്തെയും വേദനിപ്പിക്കുന്ന പ്രസ്താവനകൾ പാടില്ലെന്നും എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്നും മമത പറഞ്ഞു. സനാതനധർമത്തെ താൻ ബഹുമാനിക്കുന്നു. ഉദയനിധി ജൂനിയറാണ് ചിലപ്പോൾ കാര്യങ്ങൾ അറിയില്ലായിരിക്കും പരാമർശം നടത്തിയതെന്നും മമത കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തിലാണ് ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തിന് എതിരെ സംസാരിച്ചത്. സനാതന ധർമത്തെ പ്രതിരോധിക്കുകയല്ല തുടച്ച് നീക്കുകയാണ് വേണ്ടത്. ഡെങ്കി പോലെ, കൊറോണ പോലെ ഇത് തുടച്ച് നീക്കണമെന്നായിരുന്നു ഉദയനിധി പറഞ്ഞത്. ഇതിനെതിരെ ബിഹാറിൽ അഭിഭാഷകൻ സുധീർ കുമാർ ഓജെയാണ് പരാതി നൽകി. കൂടാതെ പരാമർശത്തിന് എതിരെ സുപ്രിംകോടതി അഭിഭാഷകനായ വിനീത് ജിൻഡാൽ ഡൽഹി പൊലീസിൽ പരാതി നൽകിയിരുന്നു. മതനിന്ദ ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. തൻ്റെ നിലപാടിൽ മാറ്റം ഇല്ലെന്നും കോടതിയിൽ ഇത് തെളിയിക്കുമെന്നും ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി. ഉദയനിധി സ്റ്റാലിൻ മാപ്പ് പറയണമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ ആവശ്യപ്പെട്ടിരുന്നു.

ഉദയനിധി സ്റ്റാലിനെ പിന്തുണച്ച് പ്രിയങ്ക് ഖാർഗെ

സനാതന ധർമ്മ പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെ പിന്തുണച്ച് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ. അസമത്വത്തെ പ്രോത്സാഹിപ്പിക്കുന്ന ഏത് മതവും രോഗത്തിന് തുല്യമാണെന്നും ഒരു മനുഷ്യനെന്ന നിലയിൽ നിങ്ങൾക്ക് മാന്യത ഉറപ്പാക്കാത്ത ഏതൊരു മതവും എന്റെ അഭിപ്രായത്തിൽ ഒരു മതമല്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് എംപി കാർത്തി ചിദംബരവും ഇതിന് മുൻപ് സ്റ്റാലിനെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

നേപ്പാൾ താരം ആസിഫിനെ കൂടാരം കയറ്റിയ കിടിലൻ ക്യാച്ച്

മഴ രസംകൊല്ലിയായ ഏഷ്യാകപ്പിലെ ഇന്ത്യ- നേപ്പാൾ മത്സരത്തിൽ ഇന്ത്യൻ താരം വിരാട് കോഹ്‌ലിയുടെ ഒരു ക്യാച്ചാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 30-ാം ഓവറിൽ അപകടകാരിയായ നേപ്പാളി ബാറ്റർ ആസിഫ് ഷെയ്ഖിനെയാണ് തന്റെ സൂപ്പർമാൻ ക്യാച്ചിലൂടെ വിരാട് കൂടാരം കയറ്റിയത്. മുഹമ്മദ് സിറാജിന്റെ പന്ത് നേരിടുകയായിരുന്നു ആസിഫ് എന്നാൽ ബോൾ ബാറ്റിന്റെ എഡ്ജിൽ തട്ടി ഉയർന്ന് പൊങ്ങി സ്ലിപ്പിൽ ഫീൽഡിലുണ്ടായിരുന്ന കൊഹ്‌ലിയുടെ തലക്ക് മുകളിലൂടെ ഒറ്റക്കാലിൽ പൊങ്ങി വലതുകൈമാത്രം മുകളിലേക്ക് ഉയർത്തി കോഹ്‌ലി ബോൾ തന്റെ കൈക്കുള്ളിലൊതുക്കി. സൂപ്പർമാൻ ആക്ഷൻ, ഈ ക്യാച്ചാണ് സോഷ്യൽ മീഡിയയൽ നിമിഷങ്ങൾക്കുള്ളിൽ വൈറലായത്.

മികച്ച ഫോമിലായിരുന്ന ആസിഫിനെ പുറത്താക്കിയത് ഇന്ത്യൻ ക്യാമ്പിൽ ഉണ്ടാക്കിയ ഓളം ചില്ലറയല്ല. നേപ്പാൾ നിരയിൽ ഏറ്റവും കൂടുതൽ റൺസടിച്ച് ക്രീസിൽ ഉറച്ചുനിന്നതും ആസിഫ് ഷെയ്ഖായിരുന്നു. 97 ബോളിൽ എട്ട് ഫോറിന്റെ അകമ്പടിയോടെ 58 റൺസായിരുന്നു ആസിഫ് അടിച്ചെടുത്തത്. ഇതോടെ ഇന്ത്യക്കെതിരെ അർധ സെഞ്ച്വുറി നേടുന്ന ആദ്യ നേപ്പാള്‍ താരമായി ആസിഫ് മാറി. നേപ്പാളിനായി 2021ല്‍ രാജ്യാന്തര അരങ്ങേറ്റം കുറിച്ച വലംകൈയനായ ആസിഫ് ഷെയ്ഖിന് 22 വയസ് മാത്രമാണ് ഇപ്പോള്‍ പ്രായം. ടീമിലെ ഓപ്പണറായ താരം വിക്കറ്റ് കീപ്പറുമാണ്.

ജവാനായി ഇനി മൂന്ന് ദിവസത്തെ കാത്തിരിപ്പ് ബാക്കി

പഠാന് ശേഷം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍ പ്രേക്ഷകരിലേക്ക് എത്താൻ മൂന്ന് ദിവസം ബാക്കി. ഏറെ പ്രതിക്ഷകളുമായാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നത്.

റിലീസിന് മുൻപേ ചിത്രം റെക്കോഡ് സൃഷ്ടിക്കുകയും ചെയ്തിരുന്നു. ടിക്കറ്റ് ബുക്കിങ്ങിൽ പഠാന്റെയും ഗദ്ദർ 2-വിന്റെയും റെക്കോഡുകൾ മറികടന്നിരിക്കുകയാണ് ജവാൻ. സെപ്റ്റംബർ ഏഴിന് ഹിന്ദിയിലും തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്യുന്ന ജവാന്റെ അഡ്വാൻസ് ബുക്കിങ് ഈ വെള്ളിയാഴ്ച ആണ് തുടങ്ങിയത്.

പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുക്കിയിരിക്കുന്ന ജവാന്‍റെ സംവിധാനം ആറ്റ്‍ലിയാണ്. നയന്‍താരയാണ് നായിക. വിജയ് സേതുപതിയാണ് വില്ലനായി എത്തുന്നത്. ബോളിവുഡ് താരം ദീപിക പദുക്കോണ്‍ അതിഥി വേഷത്തിലുമെത്തുന്നുണ്ട്. സന്യ മൽഹോത്ര, പ്രിയാമണി, ഗിരിജ ഓക്ക്, സഞ്ജീത ഭട്ടാചാര്യ, ലെഹർ ഖാൻ, ആലിയ ഖുറേഷി, റിധി ഡോഗ്ര, സുനിൽ ഗ്രോവർ, മുകേഷ് ഛബ്ര തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹിന്ദി, തമിഴ്, തെലുഗ് ഭാഷകളിലായി സെപ്തംബർ 7 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും.

ബാറ്റിങ്ങിൽ ഞെട്ടിച്ച് നേപ്പാൾ; സൂപ്പര്‍ 4 ഉറപ്പിക്കാന്‍ ഇന്ത്യയ്ക്ക് 231 റൺസ് വിജയലക്ഷ്യം

ക്രിക്കറ്റിലെ കുഞ്ഞൻ ടീമെന്ന മുൻവിധിയിൽ നേപ്പാളിനോട് പോരിനിറങ്ങിയ ഇന്ത്യയ്ക്കു പിഴച്ചെന്നു തന്നെ പറയാം. ഫീൽഡിലെ മോശം പ്രകടനത്തിനൊപ്പം നേപ്പാൾ ബാറ്റർമാരുടെ പോരാട്ടവീര്യവും ഇന്ന് ടീം ഇന്ത്യയെ ശരിക്കും കുഴക്കി. ഏഷ്യാ കപ്പിലെ നിർണായക മത്സരത്തിൽ അയൽക്കാരെ രണ്ടക്കത്തിൽ ചുരുട്ടിക്കെട്ടാമെന്ന മോഹവുമായി ഇറങ്ങിയ ഇന്ത്യയ്ക്കുമുന്നിൽ 231 എന്ന പൊരുതിനോക്കാവുന്ന വിജയലക്ഷ്യമാണ് നേപ്പാൾ ഉയർത്തിയത്. ഇന്നു തോറ്റാൽ സൂപ്പർ ഫോറിൽ കടക്കാനാകാതെ നാണക്കേടുമായി ഇന്ത്യയ്ക്കു നാട്ടിലേക്കു മടങ്ങാം.

49-ാം ഓവർ വരെ ഇന്ത്യയുടെ കരുത്തുറ്റ ബൗളിങ് നിരയ്‌ക്കെതിരെ പിടിച്ചുനിൽക്കാനായതു തന്നെ നേപ്പാളിന് അഭിമാനിക്കാനുള്ള കാര്യമാണ്. മികച്ച സ്‌ട്രോക്ക് പ്ലേയുമായി കളംനിറഞ്ഞുകളിച്ച ഓപണർമാരായ ആസിഫ് ശൈഖ്(58), കുശാൽ ബുർട്ടേൽ(38), ഓൾറൗണ്ടർ സോംപാൽ കാമി(48) എന്നിവരാണ് നേപ്പാളിനെ ഭേദപ്പെട്ട സ്‌കോറിലേക്കു നയിച്ചത്. ഇന്ത്യൻ ബൗളർമാരിൽ മൂന്നു വീതം വിക്കറ്റുമായി രവീന്ദ്ര ജഡേജയും മുഹമ്മദ് സിറാജും തിളങ്ങി.

പാകിസ്താനെതിരായ ആദ്യമത്സരം മഴയിൽ ഉപേക്ഷിച്ച ശേഷമാണ് നിർണായക മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങിയത്. ടോസ് ലഭിച്ച ഇന്ത്യൻ നായകൻ രോഹിത് ശർമ ബൗളിങ് തിരഞ്ഞെടുക്കുമ്പോൾ നേപ്പാളിനെ അതിവേഗം എറിഞ്ഞിടാമെന്നായിരിക്കും സ്വപ്നം കണ്ടിരിക്കുക. എന്നാൽ, ഇന്ത്യൻ മോഹങ്ങൾ തല്ലിക്കെടുത്തുന്ന തരത്തിലായിരുന്നു ഓപണർമാരുടെ പ്രകടനം. ആദ്യ ഓവറുകളിൽ അനായാസ ക്യാച്ചുകൾ ഇന്ത്യൻ ഫീൽഡർമാർ നിലത്തിട്ടതിന്റെ ഭാഗ്യം തുണച്ചെങ്കിലും അപ്രതീക്ഷിതമായ പോരാട്ടവീര്യമാണ് നേപ്പാളീസ് ഓപണർമാരായ കുശാൽ ബുർടേലും ആസിഫ് ശൈഖും ചേർന്നു പുറത്തെടുത്തത്

TAGS :

Next Story