Quantcast

രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നതിൽ ആശങ്ക

ചികിത്സയിൽ ഉള്ളവരുടെ എണ്ണം 5000 ത്തോട് അടുത്തു. കേരളത്തിലാണ് ഏറ്റവും അധികം കോവിഡ് രോഗികൾ ഉള്ളത്.

MediaOne Logo

Web Desk

  • Updated:

    2025-07-09 15:09:03.0

Published:

6 Jun 2025 6:39 AM IST

രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നതിൽ ആശങ്ക
X

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്നതിൽ ആശങ്ക. നിലവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 5000 ത്തോട് അടുക്കുകയാണ്. കേരളത്തിലാണ് ഏറ്റവും അധികം കോവിഡ് രോഗികൾ ഉള്ളത്. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ എല്ലാ സംസ്ഥാനങ്ങളും സജ്ജമാകണമെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി.

കോവിഡ് വ്യാപനത്തിന് കാരണം പുതിയ നാല് വകഭേദങ്ങളെന്നാണ് റിപ്പോർട്ട്. വ്യാപന ശേഷി കൂടുതലെങ്കിലും പകരുന്ന വകഭേദത്തിന് തീവ്രത കുറവെന്നാണ് വിലയിരുത്തൽ. ഓക്‌സിജൻ, ബെഡുകൾ, വെന്റിലേറ്ററുകൾ, അവശ്യ മരുന്നുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കണം. രോഗ ലക്ഷണങ്ങൾ ഉള്ളവർ തിരക്കേറിയ സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കാണമെന്നും കേന്ദ്രം നിർദേശിച്ചു.

TAGS :

Next Story