Quantcast

ഹരിയാന ബിജെപിയിൽ പൊട്ടിത്തെറി; വൈദ്യുതി മന്ത്രി രാജിവെച്ചു

ആംആദ്മി പാർട്ടി ആവശ്യപ്പെടുന്ന സീറ്റുകൾ നൽകാനാവില്ലെന്ന നിലപാടിലാണ് കോൺഗ്രസ്‌

MediaOne Logo

Web Desk

  • Updated:

    2024-09-05 13:10:59.0

Published:

5 Sept 2024 6:39 PM IST

ഹരിയാന ബിജെപിയിൽ പൊട്ടിത്തെറി; വൈദ്യുതി മന്ത്രി രാജിവെച്ചു
X

ന്യൂഡൽഹി: സ്ഥാനാർഥി പട്ടിക പുറത്ത് വിട്ടതിന് പിന്നാലെ ഹരിയാന ബിജെപിയിൽ പൊട്ടിത്തെറി. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ചൗധരി രഞ്ജിത് സിങ് ചൗട്ടാല മന്ത്രി സ്ഥാനം രാജിവച്ചു. രതിയ എംഎൽഎ ലക്ഷമൺ പാർട്ടി വിട്ടു. ഹരിയാനയിൽ ആംആദ്മി പാർട്ടി ആവശ്യപ്പെടുന്ന സീറ്റുകൾ നൽകാനാകില്ലെന്ന നിലപാടിലാണ് കോൺഗ്രസ്‌.

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട സ്ഥാനാർഥിപട്ടിക പുറത്ത് വിട്ടതിന് പിന്നാലെയാണ് ബിജെപിയിൽ പ്രതിസന്ധി രൂക്ഷമായത്. സീറ്റ് നിഷേധിച്ചത്തിന് പിന്നാലെ വൈദ്യുതി മന്ത്രി രഞ്ജിത് ചൗട്ടാലാ മന്ത്രി സ്ഥാനം രാജിവെക്കുകയും, രതിയ എംഎൽഎ ലക്ഷ്മണ്‍ നപ പാർട്ടി വിടുകയും ചെയ്തു. ലക്ഷമൺ നപയ്ക്കൊപ്പം മൂന്ന് മുതിർന്ന നേതാക്കളും പാർട്ടിയിൽ നിന്ന് രാജിവച്ചിട്ടുണ്ട്. റാനിയയില്‍ സ്വതന്ത്രനായി മത്സക്കുമെന്നും രഞ്ജിത് സിങ് ചൗട്ടാല വ്യക്തമാക്കി.

പാർട്ടി വിട്ട നേതാക്കൾ കോൺഗ്രസിൽ ചേരുമെന്നാണ് സൂചന. അതേസമയം, ഹരിയാനയിൽ ആംആദ്മി പാർട്ടി ആവശ്യപ്പെടുന്ന സീറ്റുകൾ നൽകാനാകില്ലെന്നാണ് സംസ്ഥാന കോൺഗ്രസ്‌ നേതൃത്വത്തിന്റെ നിലപാട്. 10 സീറ്റുകളാണ് ആം ആദ്മി പാർട്ടിയുടെ ആവശ്യം. എന്നാൽ ഇത് വിട്ടു നൽകിയാൽ അത് ബിജെപിക്ക് ഗുണകരമാകുമെന്ന് ഹരിയാനയിലെ കോൺഗ്രസ് നേതാക്കൾ വിലയിരുത്തുന്നു.

TAGS :

Next Story