Quantcast

മിസോറമിൽ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി കോൺഗ്രസ്; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

മിസോറമില്‍ ഭാരത് ജോഡോ മാതൃകയിൽ രാഹുൽ ഗാന്ധി പദയാത്ര നടത്തി

MediaOne Logo

Web Desk

  • Updated:

    2023-10-16 12:55:59.0

Published:

16 Oct 2023 11:34 AM GMT

Congress announced candidates in Mizoram Assembly poll 2023, Mizoram Assembly poll 2023, Mizoram Rahul Gandhi Bharat Jodo,
X

ഐസ്വോള്‍: മിസോറമിൽ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി കോൺഗ്രസ്. 40ല്‍ 39 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഭാരത് ജോഡോ മാതൃകയിൽ സംസ്ഥാനത്ത് രാഹുൽ ഗാന്ധി പദയാത്ര നടത്തി. മണിപ്പൂരിനെക്കാള്‍ പ്രധാനമന്ത്രിക്ക് ശ്രദ്ധ ഇസ്രായേലിലാണെന്ന് യാത്രയ്ക്കിടെ രാഹുല്‍ കുറ്റപ്പെടുത്തി.

മിസോറമിലെ ചന്മാരി മുതൽ രാജഭവൻ വരെയാണ് രാഹുൽ പദയാത്ര നടത്തിയത്. യാത്രിയിലുടനീളം ജനങ്ങളുമായി സംവദിക്കുകയും ചെയ്തു. 85 ശതമാനത്തിലേറെ ഗോത്രവിഭാഗങ്ങള്‍ക്ക് വോട്ടുള്ള മിസോറമില്‍ മണിപ്പൂർ വിഷയം ഉയർത്തിയാണ് രാഹുലിന്‍റെ യാത്ര.

ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഹുൽ ഗാന്ധി കടന്നാക്രമിച്ചു. മണിപ്പുരില്‍ സ്ത്രീകളെ പീഡിപ്പിക്കുകയും കുട്ടികളെ കൊലപ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍, മണിപ്പൂരിലെ പ്രശ്നങ്ങളെക്കാൾ ഇസ്രായേലിലെ പ്രശ്നങ്ങളിലാണ് മോദിയുടെ ശ്രദ്ധയെന്നും രാഹുൽ ആരോപിച്ചു.

യാത്രയ്ക്കു പിന്നാലെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഇന്ന് മിസോറമിൽ തുടരുന്ന രാഹുൽ സംസ്ഥാനത്തെ പാർട്ടി നേതൃത്വവുമായി തെരഞ്ഞെടുപ്പ് ചർച്ചകൾ നടത്തും. അതേസമയം, രാഹുലിന്റെ സന്ദർശനത്തിന് സംസ്ഥാനത്തെ ജനങ്ങളെ സ്വാധീനിക്കാൻ സാധിക്കില്ലെന്ന് മിസോറം മുഖ്യമന്ത്രി സോറാംതംഗ പ്രതികരിച്ചു.

40 അംഗ മിസോറം നിയമസഭയില്‍ കോൺഗ്രസിന് അഞ്ചു സീറ്റ് മാത്രമാണുള്ളത്. നവംബർ ഏഴിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ മൂന്നിന് വോട്ടെണ്ണലും നടക്കും.

Summary: Congress announced candidates for all 39 constituencies and intensified election campaign in Mizoram Assembly poll 2023

TAGS :

Next Story