Quantcast

എസ്ഐആര്‍; 12 സംസ്ഥാനങ്ങളിലെ നേതാക്കളുടെ യോഗം വിളിച്ച് കോണ്‍ഗ്രസ്

ബിഹാറിൽ എൻഡിഎ 202 സീറ്റുകൾ നേടി വൻ വിജയം നേടിയതിന് തൊട്ടുപിന്നാലെയാണ് കോൺഗ്രസിന്റെ നീക്കം

MediaOne Logo

Web Desk

  • Updated:

    2025-11-16 15:11:16.0

Published:

16 Nov 2025 8:39 PM IST

എസ്ഐആര്‍; 12 സംസ്ഥാനങ്ങളിലെ നേതാക്കളുടെ യോഗം വിളിച്ച്  കോണ്‍ഗ്രസ്
X

ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയുടെയും രാഹുല്‍ ഗാന്ധിയുടെ ‘വോട്ട് മോഷണം’ സംബന്ധിച്ച വെളിപ്പെടുത്തലുകളുടെയും പശ്ചാതലത്തില്‍ യോഗം വിളിച്ച് കോണ്‍ഗ്രസ്.

വോട്ടര്‍പട്ടികയിലെ തീവ്രപരിഷ്കരണം നടത്തുന്ന(എസ്ഐആര്‍) 12 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും നേതാക്കളുടെ യോഗമാണ് കോണ്‍ഗ്രസ് വിളിച്ചത്. ഇവിടങ്ങളിലെ എസ്ഐആറിന്റെ പുരോഗതിയാണ് കാര്യമായും ചര്‍ച്ചയാകുക എങ്കിലും വോട്ട് മോഷണം സംബന്ധിച്ച ചര്‍ച്ചയും ഉണ്ടാകും.

നവംബർ 18 ന് രാവിലെ 10:30 ന് പാർട്ടി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ നടക്കുന്ന യോഗത്തില്‍ സംസ്ഥാന, കേന്ദ്രഭരണ പ്രദേശ യൂണിറ്റുകളുടെ പ്രസിഡന്റുമാർ, നിയമസഭാ പാർട്ടി നേതാക്കൾ, ചുമതലക്കാർ, എഐസിസി സെക്രട്ടറിമാർ എന്നിവര്‍ പങ്കെടുക്കും.

ബിഹാറിൽ എൻഡിഎ 202 സീറ്റുകൾ നേടി വൻ വിജയം നേടിയതിന് തൊട്ടുപിന്നാലെയാണ് കോൺഗ്രസ് ഈ നിർണ്ണായക നീക്കം നടത്തുന്നത്. ബിഹാർ തെരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതാണെന്നും തെരഞ്ഞെടുപ്പ് ആരംഭം മുതൽ തന്നെ നീതിയുക്തമായിരുന്നില്ലെന്നും രാഹുൽ ഗാന്ധി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, കേരളം, മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്‌നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ് എന്നീ 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമാണ് സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ നടക്കുന്നത്. ഇതിൽ തമിഴ്നാട്, പുതുച്ചേരി, കേരളം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ 2026ൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളാണ്.

TAGS :

Next Story