Quantcast

കോൺഗ്രസ് പ്രവേശനം: കനയ്യ കുമാർ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തി

സി.പി.ഐ നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുകയാണ് കനയ്യ

MediaOne Logo

Web Desk

  • Published:

    16 Sept 2021 6:37 PM IST

കോൺഗ്രസ് പ്രവേശനം: കനയ്യ കുമാർ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തി
X

സി.പി.ഐ നേതാവ് കനയ്യ കുമാർ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി കോൺഗ്രസ് പ്രവേശനം സംബന്ധിച്ച് ചർച്ച നടത്തി. ചർച്ചയിൽ രാജ്യസഭാ സീറ്റും ബിഹാറിലെ കോൺഗ്രസ് ചുമതലയും ആവശ്യപ്പെട്ടതായാണ് വിവരം. അതേസമയം കനയ്യ കുമാർ രാഹുലിനെ കണ്ടെന്ന് സ്ഥിരീകരിക്കാനും അഭ്യൂഹമാണെന്ന് പറയാനുമില്ലെന്ന് കോൺഗ്രസ് വക്താവ് അജയ് മാക്കൻ പറഞ്ഞു.

നിലവിൽ ബിഹാറിലെ സി.പി.ഐ നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുകയാണ് കനയ്യ. സംസ്ഥാന ഓഫിസ് സെക്രട്ടറി ഇന്ദുഭൂഷണെ കനയ്യയുടെ അനുയായികൾ കയ്യേറ്റം ചെയ്തതിന്റെ പേരിൽ ഹൈദരാബാദിൽ ചേർന്ന സി.പി.ഐ ദേശീയ നിർവാഹക സമിതിയിൽ പരസ്യമായി വിമർശിച്ചിരുന്നു. ദേശീയ സെക്രട്ടറി എ. രാജയുമായും ഇദ്ദേഹം അകന്നുനിൽക്കുകയാണ്.

ഗുജറാത്തിലെ സ്വകാര്യ എം.എൽ.എ ജിഗ്‌നേഷ് മേവാനിയും കോൺഗ്രസിൽ ചേരുന്നതായി വാർത്തകളുണ്ട്.

TAGS :

Next Story