ബിഹാറിലെ തോൽവിക്ക് പിന്നാലെ 'വടിയെടുത്ത്' കോൺഗ്രസ്: പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഏഴ് നേതാക്കളെ പുറത്താക്കി
തെരഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും അച്ചടക്ക ലംഘനങ്ങളും നടത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് ഏഴ് നേതാക്കളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്

പറ്റ്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കടുത്ത നടപടികളുമായി ബിഹാർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി(ബിപിസിസി)
തെരഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും അച്ചടക്ക ലംഘനങ്ങളും നടത്തിയെന്ന് ചൂണ്ടിക്കാണിച്ച് ഏഴ് നേതാക്കളെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്.
പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിൽ നിന്ന് വ്യതിചലിക്കുക, സംഘടന മര്യാദ ലംഘനം, പാർട്ടി വേദിക്ക് പുറത്ത് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പ്രസ്താവനകൾ, തുടങ്ങിയ കുറ്റങ്ങളാണ് പുറത്താക്കിയവര്‍ക്കെതിരെയുള്ളത്.
പാർട്ടി തീരുമാനങ്ങളെ നേതാക്കൾ സമൂഹ മാധ്യമങ്ങളിടലക്കം വിമർശിച്ചിട്ടുണ്ടെന്നും ഇതുമൂലം പാർട്ടിയുടെ പ്രശസ്തിയെ പ്രതികൂല ബാധിച്ചിട്ടുണ്ടെന്നും കപിൽദേവ് പ്രസാദ് യാദവ് അദ്ധ്യക്ഷനായ ബിപിസിസി അച്ചടക്ക സമിതി ചൂണ്ടികാട്ടുന്നു.
കോൺഗ്രസ് സേവാദളിന്റെ മുൻ വൈസ് പ്രസിഡന്റ് ആദിത്യ പാസ്വാൻ, ബിപിസിസിയുടെ മുൻ വൈസ് പ്രസിഡന്റ് ഷക്കീലുർ റഹ്മാൻ, കിസാൻ കോൺഗ്രസിന്റെ മുൻ പ്രസിഡന്റ് രാജ് കുമാർ ശർമ്മ, സംസ്ഥാന യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റ് രാജ് കുമാർ രാജൻ; പിന്നോക്ക വിഭാഗത്തിന്റെ മുൻ പ്രസിഡന്റ് കുന്ദൻ ഗുപ്ത; ബങ്ക ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കാഞ്ചന കുമാരി, നളന്ദ ജില്ലയിൽ നിന്നുള്ള രവി ഗോൾഡൻ എന്നിവരാണ് പുറത്താക്കപ്പെട്ട നേതാക്കൾ.
അതേസമയം ഈ പുറത്താക്കൽ നടപടിയും പുതിയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് മുതിർന്ന നേതാക്കളെ സംരക്ഷിക്കാനുള്ള ഒരു ബലിയാടാക്കൽ തന്ത്രമാണിതെന്നാണ് പാര്‍ട്ടിയില്‍ നിന്നുയരുന്ന വിമര്‍ശനം. 243 അംഗ നിയസമസഭയിൽ കോൺഗ്രസിന് വെറും ആറ് സീറ്റുകൾ മാത്രമാണ് നേടാനായത്. 25 സീറ്റുകൾ നേടിയ ആർജെഡിയാണ് 'ഇൻഡ്യ' സഖ്യത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷി.
Adjust Story Font
16

