Quantcast

ലോക്‌സഭാ തെരഞ്ഞെടുപ്പ്; പത്ത് സ്ഥാനാര്‍ത്ഥികളെക്കൂടി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ഡല്‍ഹിയിലെ മൂന്ന് സീറ്റിനൊപ്പം പഞ്ചാബിലെ ആറ് മണ്ഡലങ്ങളിലെയും ഉത്തര്‍ പ്രദേശിലെ അലഹബാദ് സീറ്റിലേയും സ്ഥാനാര്‍ത്ഥിയേയും പ്രഖ്യാപിച്ചു

MediaOne Logo

Web Desk

  • Updated:

    2024-04-14 16:09:10.0

Published:

14 April 2024 9:36 PM IST

congress representative image
X

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പത്ത് സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്ന് കനയ്യ കുമാര്‍ മത്സരിക്കും. ചാന്ദ്‌നി ചൗക്ക് സീറ്റില്‍ നിന്ന് ജെ.പി അഗര്‍വാളായിരിക്കും മത്സരിക്കുക. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍ ഉദിത് രാജ് സ്ഥാനാര്‍ത്ഥിയാകും.

ഡല്‍ഹിയിലെ മൂന്ന് സീറ്റിനൊപ്പം പഞ്ചാബിലെ ആറ് മണ്ഡലങ്ങളിലെയും ഉത്തര്‍ പ്രദേശിലെ അലഹബാദ് സീറ്റിലേയും സ്ഥാനാര്‍ത്ഥിയേയും പ്രഖ്യാപിച്ചു. ജലന്ദറില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി മത്സരിക്കും. പട്യാല സീറ്റില്‍ ധരംവീര്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയാകും

TAGS :

Next Story