Quantcast

വോട്ടുകൊളളയില്‍ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്; ഇന്ന് ഡിസിസി ഓഫീസുകളില്‍ പന്തം കൊളുത്തി പ്രകടനം

ഈ മാസം 22 മുതല്‍ 'വോട്ട് ചോര്‍, ഗഡ്ഡി ഛോഡ്' എന്ന മുദ്രാവാക്യം ഉയർത്തി റാലികൾ

MediaOne Logo

Web Desk

  • Published:

    14 Aug 2025 6:14 AM IST

വോട്ടുകൊളളയില്‍ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്; ഇന്ന് ഡിസിസി ഓഫീസുകളില്‍ പന്തം കൊളുത്തി പ്രകടനം
X

ന്യൂഡല്‍ഹി:വോട്ടുകൊളളയില്‍ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്. ഇന്ന് ഡിസിസി ഓഫീസുകളില്‍ പന്തം കൊളുത്തി പ്രകടനം നടത്താനാണ് തീരുമാനം. ഈ മാസം 22 മുതല്‍ സെപ്റ്റംബര്‍ ഏഴ് വരെ പിസിസികളുടെ നേതൃത്വത്തില്‍ റാലികൾ സംഘടിപ്പിക്കും. 'വോട്ട് ചോര്‍, ഗഡ്ഡി ഛോഡ്' എന്ന മുദ്രാവാഖ്യം ഉയർത്തിയാകും റാലികൾ.

എസ്‌ഐആറിൽ കേന്ദ്ര സർക്കാരിനെ തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി വെല്ലുവിളിച്ചു . തെരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്‌ഐആറിനെ കേന്ദ്രം പിന്തുണയ്ക്കുകയാണെങ്കിൽ ധാർമ്മിക കാരണങ്ങളാൽ ലോക്‌സഭ പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന് അഭിഷേക് പറഞ്ഞു. ആരെങ്കിലും എസ്‌ഐആറിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിൽ ഈ രാജ്യത്തെ ജനങ്ങൾ വഞ്ചിക്കപ്പെടുകയാണെന്ന് പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, ബിഹാർ വോട്ടർപട്ടികയിലെ തീവ്രപരിശോധനയ്ക്ക് എതിരായ ഹരജി സുപ്രിംകോടതി ഇന്ന്പരിഗണിക്കും. ഇന്നത്തോടെ വാദം പൂർത്തിയാകും.ഇടക്കാല ഉത്തരവിന് സാധ്യതയുണ്ട്.തീവ്ര പരിശോധനയ്ക്ക് ശേഷം പുറത്തിറക്കിയ കരട് പട്ടികയിൽ വ്യാപക ക്രമക്കേട് ഉണ്ടെന്ന് സുപ്രീംകോടതിയിൽ ഇന്നലെ വാദം ഉയർന്നിരുന്നു. ചില ബൂത്തുകളിൽ ഒഴിവാക്കിയവരുടെ എണ്ണം 90 ശതമാനം വരുമെന്നും പ്രശാന്ത്ഭൂഷൺ ചൂണ്ടികാട്ടി.നിയമവിരുദ്ധമായി നീക്കം ചെയ്തവരെ തിരികെ ഉള്‍പ്പെടുത്തണമെന്ന് ഹരജിക്കാർ ആവശ്യപ്പെട്ടു. തീവ്രപരിശോധനയ്ക്കായി കമീഷൻ പ്രഖ്യാപിച്ച 11 രേഖകളെ സുപ്രിംകോടതി പിന്തുണച്ചു. ഇടക്കാലവിധിയിൽ ഈ നിലപാട്സ്വീകരിക്കുമോഎന്നാണ് രാജ്യം ഉറ്റ് നോക്കുന്നത്.


TAGS :

Next Story