Quantcast

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കോൺഗ്രസിന്റെ അടുത്ത പ്രതിഷേധം പ്രയാഗ്‌രാജിൽ

ഇന്നലെ കോട്ടയിൽ നടന്ന പ്രതിഷേധത്തിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തിരുന്നു

MediaOne Logo

Web Desk

  • Published:

    18 Jun 2026 6:49 AM IST

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കോൺഗ്രസിന്റെ അടുത്ത പ്രതിഷേധം പ്രയാഗ്‌രാജിൽ
X

ന്യൂ‍ഡൽഹി: നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ രാജസ്ഥാന് പിന്നാലെ കോൺഗ്രസിന്റെ അടുത്ത പ്രതിഷേധം പ്രയാഗ്‌രാജിൽ. അടുത്ത മാസം പത്തിനാണ് പ്രതിഷേധം. ഇന്നലെ കോട്ടയിൽ നടന്ന പ്രതിഷേധത്തിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തിരുന്നു.

ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ മണ്ഡലവും പരീക്ഷ കൊച്ചിങ് സെന്ററുകളുടെ ഹമ്പുമായ രാജസ്ഥാനിലെ കോട്ടയിൽ നിന്നാണ് രാഹുൽ ഗാന്ധി ഛാത്രോം കി ഗൂഞ്ച് എന്ന പേരില്‍ വിദ്യാഭ്യാസത്തെ സംരക്ഷിക്കു ഭാവിയെ സംരക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർത്തിയാണ് കേന്ദ്ര സർക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധം ആരംഭിച്ചത്.

10ന് പ്രയാഗ്‌രാജ്, 11ന് പട്നയിലും, 14 ഡൽഹിയിലും വിദ്യാര്‍ഥി മഹാറാലികള്‍ നടക്കും, സമാന വിഷയത്തിൽ യൂത്ത് കോൺഗ്രസും എൻഎസ് യുഐയും പ്രതിഷേധവും നടത്തുന്നുണ്ട്. പ്രതിഷേധത്തിന് വിദ്യാർഥികളിൽ നിന്നും യുവാക്കളിൽ നിന്നും വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നാണ് കോൺഗ്രസ് പ്രതീക്ഷ.

തുടർച്ചയായുള്ള ചോദ്യപ്പേപ്പർ ചോർച്ചകളും വർധിച്ചുവരുന്ന പരീക്ഷാ ഫീസും കാരണം രാജ്യത്തെ ലക്ഷക്കണക്കിന് യുവാക്കളുടെ ഭാവിയാണ് തുലാസിലായിരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് ആരോപണം. സുതാര്യമായ രീതിയിൽ പരീക്ഷകൾ നടത്തുന്നതിൽ മോദി സർക്കാർ പൂർണമായും പരാജയപ്പെട്ടു. നീറ്റ് പരീക്ഷാ നടത്തിപ്പ് വികേന്ദ്രീകരിക്കുക, വിദ്യാർത്ഥികളുടെ പരീക്ഷാ ഫീസ് ഒഴിവാക്കുക, ചോദ്യപ്പേപ്പർ ചോർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുക, CBSE വിദ്യാര്‍ഥികള്‍ക്ക് നീതി ലഭ്യമാക്കുക എന്നീ ആവശ്യങ്ങളാണ് ക്യാമ്പയിനിലൂടെ കോൺഗ്രസ് മുന്നോട്ടുവെക്കുന്നത്.

TAGS :

Next Story