Quantcast

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ ഇന്ന് രാജ്യവ്യാപക സത്യഗ്രഹം

രാഷ്ട്രീയ പോരാട്ടവും നിയമ പോരാട്ടവും സജീവമാക്കുകയാണ് കോൺഗ്രസ്

MediaOne Logo

Web Desk

  • Updated:

    2023-03-26 01:08:34.0

Published:

26 March 2023 6:16 AM IST

congress protest against rahul gandhi disqualification
X

ഡല്‍ഹി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. ഇന്ന് രാജ്യവ്യാപക സത്യഗ്രഹം നടത്തും.

രാഹുൽ ഗാന്ധിയുടെ അയോഗ്യതയിൽ രാഷ്ട്രീയ പോരാട്ടവും നിയമ പോരാട്ടവും സജീവമാക്കുകയാണ് കോൺഗ്രസ്. ഇന്ന് രാജ്യവ്യാപക സത്യഗ്രഹം സംഘടിപ്പിക്കും. 10 മണി മുതലാണ് സത്യഗ്രഹം. ഡൽഹി രാജ്ഘട്ടിലെ സത്യഗ്രഹത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കൾ പങ്കെടുക്കും. സംസ്ഥാന തലസ്ഥാനങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ പ്രധാന നേതാക്കളെല്ലാം ഭാഗമാകും. പ്രതിപക്ഷ പാർട്ടികളും സത്യഗ്രഹത്തിൽ പങ്കെടുക്കുമെന്ന പ്രതീക്ഷ കോൺഗ്രസിനുണ്ട്.

തിങ്കളാഴ്ച മുതൽ മറ്റ് പ്രതിഷേധങ്ങൾക്കും കോൺഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ചയോടെ രാഹുൽ ഗാന്ധിക്കെതിരായ വിധിക്കെതിരെ കോൺഗ്രസ് അപ്പീൽ നൽകും. അഭിഷേക് മനു സിംഗ്‍വി അടങ്ങുന്ന സമിതി ഇന്ന് യോഗം ചേർന്നേക്കും.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് ഇന്ന് കേരളത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് സത്യഗ്രഹം സംഘടിപ്പിക്കും.രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് സത്യഗ്രഹമിരിക്കുന്നത്. തിരുവനന്തപുരത്ത് ഗാന്ധി പാര്‍ക്കിലാണ് സത്യഗ്രഹം.

TAGS :

Next Story