Quantcast

'ജീതേഗാ ഇന്ത്യ'; ബി.ജെ.പിയുടെ ടീം ഇന്ത്യ ട്വീറ്റ് റീ ട്വീറ്റ് ചെയ്ത് കോൺഗ്രസ്

കമോൺ ടീം ഇന്ത്യാ എന്നാണ് ബി.ജെ.പി ട്വീറ്റ് ചെയ്തത്.

MediaOne Logo

Web Desk

  • Published:

    19 Nov 2023 4:37 PM IST

Congress retweeted BJPs Team India tweet
X

ന്യൂഡൽഹി: ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യക്ക് ആശംസയുമായി ബി.ജെ.പിയുടെ ട്വീറ്റ് റീ ട്വീറ്റ് ചെയ്ത് കോൺഗ്രസ്. കമോൺ ടീം ഇന്ത്യ എന്ന ബി.ജെ.പിയുടെ ഔദ്യോഗിക പേജിലെ ട്വീറ്റ് ആണ് ജീതേഗാ ഇന്ത്യ തലക്കെട്ടോടെ കോൺഗ്രസിന്റെ ഔദ്യോഗിക പേജിൽ റീ ട്വീറ്റ് ചെയ്തത്.

ഫൈനലിൽ ആസ്‌ത്രേലിയയെ നേരിടുന്ന ഇന്ത്യ 32.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 164 എന്ന നിലയിലാണ്. രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ് ലി, ശ്രേയസ് അയ്യർ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 49 റൺസുമായി കെ.എൽ രാഹുലും ആറു റൺസുമായി രവീന്ദ്ര ജഡേജയുമാണ് ഇപ്പോൾ ക്രീസിലുള്ളത്.

മത്സരത്തിനിടെ ഫലസ്തീന് പിന്തുണയുമായി യുവാവ് ഗ്രൗണ്ടിലിറങ്ങി. 14-ാം ഓവറിലായിരുന്നു ഫലസ്തീൻ പതാകയുമായി യുവാവ് വിരാട് കോഹ്‌ലിയുടെ അടുത്തെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പുറത്തേക്ക് കൊണ്ടുപോയി.

TAGS :

Next Story