Quantcast

അസം ദേശീയോദ്യാനത്തിൽ നിന്ന്​ രാജീവ്​ ഗാന്ധിയുടെ പേര്​ നീക്കൽ; ബിജെപിയെ വിമർശിച്ച് കോൺഗ്രസ്

സ്​ഥാപനങ്ങളുടെ പേരുമാറ്റുന്നതിലും ഇന്ത്യൻ ചരിത്രം തിരുത്തിയെഴുതുന്നതിലും ബി.ജെ.പി തിരക്കുകൂട്ടുകയാണെന്ന് കോൺഗ്രസ്​ കുറ്റപ്പെടുത്തി

MediaOne Logo

Web Desk

  • Published:

    2 Sep 2021 1:33 PM GMT

അസം ദേശീയോദ്യാനത്തിൽ നിന്ന്​ രാജീവ്​ ഗാന്ധിയുടെ പേര്​ നീക്കൽ; ബിജെപിയെ വിമർശിച്ച് കോൺഗ്രസ്
X

അസമിലെ രാജീവ്​ ഗാന്ധി ദേശീയോദ്യാനത്തിന്റെ പേര്​ ഒറാങ്​ ദേശീയോദ്യാനമെന്ന്​ പുനർനാമകരണം ചെയ്​ത​തിൽ പ്രതിഷേധവുമായി കോൺ​ഗ്രസ്. ബി.ജെ.പിയുടെ നേതൃത്വത്തി​ലുള്ള സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോൺ​ഗ്രസ് ഉന്നയിച്ചത്.

'ചരിത്രം മായ്​ച്ചുകളയാനും തിരുത്തിയെഴുതാനും ബി.ജെ.പി ഇന്ന്​ കമ്പ്യൂട്ടറുകളും മൊബൈൽ ഫോണുകളും ഉപയോഗിക്കുന്നു. എന്നാൽ ഐ.ടി വിപ്ലവത്തിലൂടെ രാജീവ്​ ഗാന്ധിയാണ്​ ഇവ കൊണ്ടുവന്നതെന്ന്​ ഓർക്കണം' -കോൺഗ്രസ്​ നേതാവ് ഭൂപൻ കുമാർ ബോറ പറഞ്ഞു.

സ്​ഥാപനങ്ങളുടെ പേരുമാറ്റുന്നതിലും ഇന്ത്യൻ ചരിത്രം തിരുത്തിയെഴുതുന്നതിലും ബി.ജെ.പി തിരക്കുകൂട്ടുകയാണെന്നും കോൺഗ്രസ്​ കുറ്റപ്പെടുത്തി. എന്നാല്‍ ദേശീയോധ്യാനത്തിന്റെ പേരുമാറ്റണമെന്ന്​ ആവശ്യപ്പെട്ട്​ നിരവധി സംഘടനകൾ സമീപിച്ചതിനെ തുടർന്നാണ്​ തീരുമാനമെടുത്തതെന്നാണ്​ സംസ്ഥാന സർക്കാറിന്‍റെ വിശദീകരണം.

രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽ രത്​നക്ക്​ പിന്നാലെ അസമിലെ ദേശീയോദ്യാനത്തിൽ നിന്നും മുൻ പ്രധാനമന്ത്രി രാജീവ്​ ഗാന്ധിയുടെ പേര്​ ഒഴിവാക്കാനാണ്​ തീരുമാനം. രാജീവ്​ ഗാന്ധി ദേശീയോദ്യാനത്തെ ഒറാങ്​ ദേശീയോദ്യാനമെന്നാക്കാൻ അസം സർക്കാർ പ്രമേയം പാസാക്കുകയായിരുന്നു.

ഒറാങ്​ ദേശീയോധ്യാനമെന്നും രാജീവ്​ ഗാന്ധി ദേശീയോധ്യാനമെന്നും ഇത്​ അറിയപ്പെട്ടിരുന്നു. എന്നാൽ, രാജീവ്​ ഗാന്ധി ദേശീയോധ്യാനമെന്ന്​ സർക്കാർ പ്രമേയത്തിലൂടെ ഔദ്യോഗികമായി ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു.

TAGS :

Next Story