Quantcast

'കർണാടകയിലെ ഹിജാബ് നിരോധനം എടുത്തുമാറ്റും'; പ്രഖ്യാപനവുമായി കനീസ ഫാത്തിമ

കർണാടകയിൽ ഹിജാബ് നിരോധനത്തിനെതിരായ പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്നു കനീസ ഫാത്തിമ

MediaOne Logo

Web Desk

  • Published:

    14 May 2023 5:03 AM GMT

Congress MLA Kaneez Fatima says hijab ban will be lifted, Hijab ban and Congress in Karnataka, Congress
X

ബംഗളൂരു: ബസവരാജ ബൊമ്മൈ സർക്കാർ കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പാക്കിയ ഹിജാബ് നിരോധനം എടുത്തുമാറ്റുമെന്ന് നിയുക്ത കോൺഗ്രസ് എം.എൽ.എ കനീസ് ഫാത്തിമ. നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ദേശീയ മാധ്യമമായ 'സ്‌ക്രോളി'നോടാണ് ഇവരുടെ പ്രതികരണം. ഇത്തവണ തെരഞ്ഞെടുപ്പിൽ ജയിച്ച ഏക മുസ്‌ലിം വനിതാ സ്ഥാനാർത്ഥിയാണ് കനീസ്.

ദൈവഹിതമുണ്ടെങ്കിൽ വരുംദിവസങ്ങളിൽ ഞങ്ങൾ ഹിജാബ് നിരോധനം എടുത്തുമാറ്റും. (ഹിജാബിന്റെ പേരിൽ പുറത്താക്കപ്പെട്ട) വിദ്യാർത്ഥിനികളെ ക്ലാസ്‌റൂമുകളിലേക്ക് തിരിച്ചുകൊണ്ടുവരും. അവർക്ക് ഇനി പരീക്ഷയെഴുതാനാകും. രണ്ടു വിലപ്പെട്ട വർഷമാണ് അവർക്ക് നഷ്ടമായത്-കനീസ് ഫാത്തിമ പറഞ്ഞു.

ഉത്തര ഗുൽബർഗ മണ്ഡലത്തിൽനിന്നാണ് കനീസ ഫാത്തിമ നിയമസഭയിലേക്ക് എത്തുന്നത്. ബി.ജെ.പിയുടെ ചന്ദ്രകാന്ത് ബി. പാട്ടീൽ എന്ന കരുത്തനായ സ്ഥാനാർത്ഥിയെയാണ് അവർ തറപറ്റിച്ചത്. 2,712 വോട്ടിനായിരുന്നു കനീസയുടെ വിജയം. 2018ലും ഇതേ മണ്ഡലത്തിൽ ചന്ദ്രകാന്തിനെ തന്നെ പരാജയപ്പെടുത്തിയിരുന്നു അവർ. കർണാടകയിൽ കൊടുമ്പിരി കൊണ്ട ഹിജാബ് പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്നു കനീസ ഫാത്തിമ.

അതേസമയം, ഹിജാബ് നിരോധനം സംബന്ധിച്ച് പ്രകടനപത്രികയി ൽ കോൺഗ്രസ് പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. എടുത്തുമാറ്റിയ മുസ്‌ലിം സംവരണം തിരിച്ചുകൊണ്ടുവരുമെന്ന് വാഗ്ദാനമുണ്ടായിരുന്നു. എന്നാൽ, ഹിജാബ് വിഷയത്തിൽ അത്തരം പ്രഖ്യാപനങ്ങളൊന്നുമുണ്ടായിട്ടില്ല.

Summary: 'Congress will lift hijab ban in Karnataka', says the party’s only Muslim woman MLA Kaneez Fatima

TAGS :

Next Story