Quantcast

ദിവസവും 25 കി.മി. പദയാത്ര, ആകെ 148 ദിവസം; കോൺഗ്രസിന്റെ ഭാരതയാത്ര ഒക്‌ടോബർ രണ്ട് മുതൽ

'ഭാരത് ജോഡോ'യെന്ന പേരിൽ കന്യകുമാരി മുതൽ കശ്മീർ വരെയുള്ള യാത്രക്ക് രാഹുൽ ഗാന്ധിയാണ് നേതൃത്വം നൽകുക

MediaOne Logo

Web Desk

  • Published:

    14 July 2022 1:21 PM GMT

ദിവസവും 25 കി.മി. പദയാത്ര, ആകെ 148 ദിവസം; കോൺഗ്രസിന്റെ ഭാരതയാത്ര ഒക്‌ടോബർ രണ്ട് മുതൽ
X

രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന കോൺഗ്രസ് ചിന്തൻ ശിബിരിൽ തീരുമാനിച്ച ഭാരതയാത്ര ഒക്‌ടോബർ രണ്ട് മുതൽ. 'ഭാരത് ജോഡോ'യെന്ന പേരിൽ കന്യകുമാരി മുതൽ കശ്മീർ വരെയുള്ള യാത്രക്ക് രാഹുൽ ഗാന്ധിയാണ് നേതൃത്വം നൽകുക. ആകെ 148 ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ ദിവസംതോറും 25 കിലോമീറ്റർ പദയാത്ര നടത്തും.


പാർട്ടിയുടെ പുനരുജ്ജീവനത്തിനുള്ള ഉറച്ച തീരുമാനങ്ങളുമായാണ് രാജസ്ഥാനിലെ ഉദയ്പൂരിൽ കോൺഗ്രസ് ചിന്തൻ ശിബിർ സമാപിച്ചത്. രാജ്യത്തിന്റെ ഹൃദയങ്ങളിലേക്ക് തിരിച്ചുപോകുക എന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച കശ്മീർ-കന്യാകുമാരി പദയാത്രയായിരുന്നു അടിയന്തരമായി നടപ്പാക്കാനിരിക്കുന്ന കർമരേഖകളിൽ ശ്രദ്ധേയമായിരുന്നത്. പാർട്ടി പദവികളിൽ യുവാക്കൾക്കും പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങൾക്കും കൂടുതൽ പ്രാതിനിധ്യം ഉറപ്പിക്കാനും തീരുമാനമുണ്ടായിരുന്നു.



ഭാരതയാത്രയും ജനതാ ദർബാറുകളും വഴി പൊതുജനങ്ങളുമായി സംവദിക്കുക എന്ന ലക്ഷ്യത്തോടെ കശ്മീർ മുതൽ കന്യാകുമാരി വരെ പദയാത്ര നടത്താനാണ് ചിന്തൻ ശിബിരിൽ തീരുമാനിച്ചിരുന്നത്. തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടിയാണ് പദയാത്ര നടത്തുക. രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള കോൺഗ്രസിലെ മുതിർന്ന നേതാക്കൾ വിവിധ ഘട്ടങ്ങളിലായി പങ്കെടുക്കണമെന്നും തീരുമാനിച്ചിരുന്നു.


'ഭാരത് ജോഡോ' യാത്രയടക്കമുള്ള വിവിധ പരിപാടികൾ ചർച്ച ചെയ്യാൻ എഐസിസി ജനറൽ സെക്രട്ടറിമാരുടെയും സംസ്ഥാന കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറുമാരുടെയും യോഗം വിളിച്ചതായി കെ.സി വേണുഗോപാൽ അറിയിച്ചു. അക്ബർ റോഡിലെ എഐസിസി ആസ്ഥാനത്തായിരുന്നു യോഗം.

Congress's Bharat Yatra Bharat Jodo from October 2

TAGS :

Next Story