Quantcast

സ്ത്രീകളോട് പാർട്ടിയിൽ അനാദരവ്; ഛത്തീസ്‌ഗഡിലെ കോൺഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

രാമക്ഷേത്രം സന്ദർശിക്കുന്നതിൽ നിന്ന് പാർട്ടി തടഞ്ഞു എന്നും രാജിക്ക് കാരണമായി കോൺഗ്രസ് നേതാവ് രാധിക ഖേര കത്തിൽ ചൂണ്ടിക്കാട്ടുന്നു.

MediaOne Logo

Web Desk

  • Published:

    5 May 2024 5:19 PM IST

radhika kera
X

ഡൽഹി: ഛത്തീസ്ഗഡിലെ കോൺഗ്രസ് നേതാവ് രാധിക ഖേര പാർട്ടി അംഗത്വം രാജിവച്ചു. സംസ്ഥാന പാർട്ടി ഘടകത്തിൽ നിന്ന് അനാദരവ് നേരിട്ടുവെന്ന് ആരോപിച്ചാണ് കോൺഗ്രസ് നാഷണൽ മീഡിയ കോഓഡിനേറ്റർ കൂടിയായ രാധിക ഖേര രാജിവെച്ചത്.

'അതെ, ഞാൻ ഒരു പെൺകുട്ടിയാണ്, പോരാടാൻ കഴിയും. അതാണ് ഞാൻ ഇപ്പോൾ ചെയ്യുന്നത്. എനിക്കും എൻ്റെ നാട്ടുകാർക്കും നീതിക്കായി ഞാൻ പോരാടുന്നത് തുടരും'; കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അയച്ച രാജിക്കത്തിൽ രാധിക ഖേര പറഞ്ഞു. രാജിക്കത്തിൽ പകർപ്പ് രാധിക എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്. രാമ ക്ഷേത്രം സന്ദർശിക്കുവാൻ താൻ ആഗ്രഹിച്ചിരുന്നു എന്നാൽ പാർട്ടി തടഞ്ഞു എന്നും രാജിക്ക് കാരണമായി കത്തിൽ ചൂണ്ടിക്കാട്ടുന്നു.

TAGS :

Next Story