Quantcast

മോദിയുടെയും യോഗിയുടെയും ചിത്രങ്ങൾ മാലിന്യക്കൂനയിൽ; യു.പിയില്‍ കരാര്‍ തൊഴിലാളിയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു

മോദിയുടെയും യോഗിയുടെയും ചിത്രങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ അവർ ആരാണെന്ന് അറിയില്ലെന്നും മാലിന്യത്തിനിടയിൽനിന്ന് കിട്ടിയതാണെന്നുമായിരുന്നു തൊഴിലാളിയുടെ മറുപടി

MediaOne Logo

Web Desk

  • Published:

    17 July 2022 1:47 PM GMT

മോദിയുടെയും യോഗിയുടെയും ചിത്രങ്ങൾ മാലിന്യക്കൂനയിൽ; യു.പിയില്‍ കരാര്‍ തൊഴിലാളിയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു
X

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങള്‍ മാലിന്യക്കൂനയില്‍ കിടക്കുന്ന ചിത്രം വൈറലായതിനു പിന്നാലെ ശുചീകരണ തൊഴിലാളിക്ക് പണിപോയി. ഉത്തർപ്രദേശിലെ മഥുര നഗർ നിഗം മുനിസിപ്പൽ കോർപറേഷനു കീഴിലുള്ള തൊഴിലാളിയെയാണ് ജോലിയിൽനിന്ന് പിരിച്ചുവിട്ടത്.

മഥുര നഗർ നിഗം നഗരസഭയ്ക്കു കീഴിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളി മോദിയുടെയും യോഗിയുടെയും ഫ്രെയിം ചെയ്ത ചിത്രങ്ങളടങ്ങിയ മാലിന്യങ്ങൾ ഉന്തുവണ്ടിയിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വിഡിയോ യു.പിയിൽനിന്നുള്ള മാധ്യമപ്രവർത്തകനായ പിയൂഷ് റായ് ട്വീറ്റ് ചെയ്തിരുട്ടുണ്ട്. മോദിയുടെയും യോഗിയുടെയും ചിത്രങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ അവർ ആരാണെന്ന് അറിയില്ലെന്നും മാലിന്യത്തിനിടയിൽനിന്ന് കിട്ടിയതാണെന്നുമായിരുന്നു തൊഴിലാളിയുടെ മറുപടി.

വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് തൊഴിലാളിയെ പിരിച്ചുവിട്ട് ഉത്തരവിറങ്ങിയത്. അബദ്ധത്തിലാണ് മോദിയുടെയും യോഗിയുടെയും ചിത്രങ്ങൾ മാലിന്യത്തിന്റെ കൂട്ടത്തിലിട്ടതെന്നായിരുന്നു നഗർ നിഗം അഡിഷനൽ മുനിസിപ്പൽ കമ്മിഷണർ സത്യേന്ദ്ര കുമാർ തിവാരി പ്രതികരിച്ചത്. തൊഴിലാളിയെ ജോലിയിൽനിന്ന് പിരിച്ചുവിട്ട വിവരം അദ്ദേഹം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

പിന്നീട് മറ്റൊരാൾ മോദിയുടെയും യോഗിയുടെയും ചിത്രങ്ങൾ മാലിന്യത്തിൽനിന്ന് പുറത്തെടുത്ത് വെള്ളമൊഴിച്ച് വൃത്തിയാക്കുന്നതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.

Summary: A contractual worker found carrying photos of PM Modi, CM Yogi Adityanath in garbage; loses job

TAGS :

Next Story