രാജ്യത്ത് കോവിഡ് കേസുകള്‍ 3700 കടന്നു; ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം
ഏറ്റവും അധികം കേസുകള്‍ കേരളത്തില്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക. നിലവിലെ സാഹചര്യം വിലയിരുത്താന്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. നിലവില്‍ 3700ല്‍ അധികം കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചിട്ടുള്ളത്.
കേരളത്തിലാണ് ഏറ്റവും അധികം കോവിഡ് രോഗികള്‍ ഉള്ളത്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജാഗ്രത പാലിക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി.
1400 പേര്‍ക്കാണ് കേരളത്തില്‍ രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 3758 കോവിഡ് കേസുകളാണ് നിലവില്‍ രാജ്യത്ത് ഉള്ളത്. മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളിലും വര്‍ധനവുണ്ട്. മഹാരാഷ്ട്ര- 485, ഡല്‍ഹി- 436, ഗുജറാത്ത്- 320 എന്നിങ്ങനെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. രോഗബാധ കൂടുതലുള്ള ഇടങ്ങളില്‍ സ്വീകരിച്ചിട്ടുള്ള പ്രതിരോധ മാര്‍ഗങ്ങളും ചികിത്സാ സജ്ജീകരണങ്ങളും ഉള്‍ക്കൊള്ളുന്ന വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Adjust Story Font
16

