ബംഗാളിലെ എസ്ഡിപിഐ റാലിയിൽ മുര്‍ഷിദാബാദ് സിപിഎം ജില്ലാ സെക്രട്ടറിയും
എസ്ഡിപിഐ മുർഷിദാബാദിലെ ഡോംകലിൽ സംഘടിപ്പിച്ച വിവേചന വിരുദ്ധ സമ്മേളനത്തിലാണ് സിപിഎം മുർഷിദാബാദ് ജില്ലാ സെക്രട്ടറി സമീർ മൊല്ല പങ്കെടുത്തത്.

കൊല്‍ക്കത്ത: എസ്ഡിപിഐ റാലിയിൽ സിപിഎം ജില്ലാ സെക്രട്ടറിയും അധ്യാപക സംഘടനാ നേതാവും. എസ്ഡിപിഐ മുർഷിദാബാദിലെ ഡോംകലിൽ സംഘടിപ്പിച്ച വിവേചന വിരുദ്ധ സമ്മേളനത്തിലാണ് സിപിഎം മുർഷിദാബാദ് ജില്ലാ സെക്രട്ടറി സമീർ മൊല്ല പങ്കെടുത്തത്.
ബംഗാൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മുർഷിദ ഖാത്തൂണും പരിപാടിയുടെ ഭാഗമായി. രാജ്യത്ത് നടക്കുന്ന വിവേചനങ്ങൾക്കെതിരെ ഒന്നിച്ചു പോരാടണമെന്നും വിവേചനം എന്നന്നേക്കുമായി തുടച്ചുനീക്കപ്പെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
എസ്ഡിപിഐ ദേശീയ സെക്രട്ടറി തൈദുൽ ഇസ്‌ലാം, സംസ്ഥാന പ്രസിഡന്റ് ഹക്കികുൽ ഇസ്‌ലാം, ഓർഗനൈസിംഗ് ജനറൽ സെക്രട്ടറി സുമൻ മണ്ഡൽ, സെക്രട്ടറി മസൂദുൽ ഇസ്‌ലാം, ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം മൊണ്ടൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു
Next Story
Adjust Story Font
16

